ഇന്ത്യയുടെ കൈയ്യിൽ നിന്ന് കണക്കറ്റ് പ്രഹരം ഏറ്റ ബൗളര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരും കളി മറന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ 137 റൺസ് മാത്രമാണ് 6 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക നേടിയത്. ഇന്ന് 200 റൺസ് ചേസ് ചെയ്തിറങ്ങിയ ലങ്കയ്ക്ക് ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ നഷ്ടമായി.
പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ലങ്ക 60/5 എന്ന നിലയിലേക്ക് വീണു. 37 റൺസ് ആറാം വിക്കറ്റിൽ നേടിയ ചരിത് അസലങ്ക – ചമിക കരുണാരത്നേ(21) കൂട്ടുകെട്ടാണ് ലങ്കയെ നൂറിന് അടുത്തേക്ക് എത്തിച്ചത്.
ചമിക പുറത്തായ ശേഷം ചരിത് അസലങ്കയ്ക്ക് കൂട്ടായി എത്തിയ ദുഷ്മന്ത ചമീരയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ലങ്ക 137 റൺസ് നേടി. ചരിത് അസലങ്ക 53 റൺസും ദുഷ്മന്ത ചമീര 24 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ 40 റൺസാണ് ഇരുവരും ചേര്‍ന്ന് അപരാജിതമായ ഏഴാം വിക്കറ്റിൽ നേടിയത്.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും വെങ്കിടേഷ് അയ്യരും രണ്ട് വീതം വിക്കറ്റ് നേടി.