“ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരുപടി മുൻപിൽ”

Staff Reporter

ഈ സീസണിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരുപടി മുൻപിലാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരായ തങ്ങളുടെ മത്സരം ജയിച്ച ലിവർപൂൾ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയാകട്ടെ സ്വന്തം ഗ്രൗണ്ടിൽ ലെസ്റ്റർ സിറ്റിയോട് നാണംകെട്ട തോൽവിയേറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ ലിവർപൂളിനെക്കാൾ കൂടുതൽ സാധ്യത താൻ മാഞ്ചസ്റ്റർ സിറ്റിക്കാണ് നൽകിയതെന്നും എന്നാൽ മൂന്ന് മത്സരങ്ങൾ കൊണ്ട് തന്നെ തന്റെ തീരുമാനം മാറ്റിയെന്നും ഗാരി നെവിൽ പറഞ്ഞു.

ആഴ്‌സണലിനെതിരായ ആദ്യ പകുതിയിൽ ലിവർപൂൾ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അവരുടെ മുഴുവൻ ടീമും വളരെ മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നതെന്നും ഗാരി നെവിൽ പറഞ്ഞു.