ദോഹ ഓപ്പണിൽ സബലങ്ക സെമിയിൽ, ബെനചിച് പുറത്ത്

- Advertisement -

ഡബ്യു. ടി. എ ടൂറിൽ ദോഹ ഓപ്പണിൽ ഒമ്പതാം സീഡ് ബലാറൂസ് താരം ആര്യാന സബലങ്ക സെമിഫൈനലിൽ. സീഡ് ചെയ്യാത്ത ചൈനീസ് താരം സെങ് സായ്സയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് ആണ് സബലങ്ക മറികടന്നത്. മത്സരത്തിൽ 4 തവണ ചൈനീസ് താരത്തെ ബ്രൈക്ക് ചെയ്ത സബലങ്ക പക്ഷെ 5 തവണ ബ്രൈക്ക് വഴങ്ങി. ആദ്യ സെറ്റ് 6-3 നു വഴങ്ങിയ ശേഷം ആയിരുന്നു സബലങ്കയുടെ ജയം. രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിൽ ടൈബ്രെക്കറിലൂടെ രക്ഷിച്ച് എടുത്ത സബലങ്ക മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി.

കടുത്ത കാറ്റിനെയും, കടുത്ത സാഹചര്യങ്ങളെയും അതിജീവിച്ച് ആയിരുന്നു സബലങ്ക മത്സരത്തിൽ ജയം കണ്ടത്. അതേസമയം നാലാം സീഡ് സ്വിസ് താരം ബെലിന്ത ബെനചിച്ചിനെ അട്ടിമറിച്ച് റഷ്യൻ താരം സെവറ്റ്ലാന കുസ്നെറ്റ്സോവയും സെമിഫൈനലിലേക്ക് മുന്നേറി. 1 തവണ സർവീസ് ബ്രൈക്ക് വഴങ്ങി എങ്കിലും ഇരു സെറ്റിലും ആയി 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത റഷ്യൻ താരം 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ജയം കണ്ട് സെമിഫൈനലിലേക്ക് മുന്നേറിയത്.

Advertisement