തിരിച്ചു വന്നു തുടർച്ചയായ 22 മത്തെ ജയം കുറിച്ച് ഇഗ, സ്റ്റുട്ട്ഗാർട്ട് ഓപ്പൺ ഫൈനലിൽ ഇഗയുടെ എതിരാളി സബലങ്ക

Wasim Akram

തുടർച്ചയായ 22 ജയങ്ങൾ കുറിച്ച് സ്റ്റുട്ട്ഗാർട്ട് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റക്. തുടർച്ചയായി 28 സെറ്റുകൾ ജയിച്ചു വന്ന ഇഗയെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടി സീഡ് ചെയ്യാത്ത സാസനോവ ഞെട്ടിച്ചു. എന്നാൽ ശക്തമായി തിരിച്ചടിച്ചു പോളണ്ട് താരം. 6-4 നു രണ്ടാം സെറ്റ് നേടിയ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഇത്തവണ എതിരാളിയുടെ അവസാന സർവീസിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഇഗ 7-5 നു സെറ്റ് നേടി തുടർച്ചയായ 22 മത്തെ ജയം കുറിച്ചു. മത്സരത്തിൽ മൂന്നു തവണ ബ്രൈക്ക് വഴങ്ങിയ ഇഗ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു.

20220424 034323

വീണ്ടും ഒരു കിരീടം ലക്ഷ്യം വക്കുന്ന ഇഗക്ക് ഫൈനലിൽ മൂന്നാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക ആണ് എതിരാളി. ലോക രണ്ടാം നമ്പർ താരമായ സ്‌പെയിൻ താരം പൗള ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക വീഴ്ത്തിയത്. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് സബലങ്ക നേടിയത്. രണ്ടാം സെറ്റ് 6-4 നും നേടിയ ബലാറസ് താരം ഇഗയും ആയുള്ള ഫൈനൽ മത്സരത്തിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ കൂടുതൽ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും 2 തവണ മാത്രമാണ് സബലങ്ക ബ്രൈക്ക് വഴങ്ങിയത് അതേസമയം 3 തവണ എതിരാളിയെ താരം ബ്രൈക്ക് ചെയ്യുകയും ചെയ്തു.