സിൻസിനാറ്റി ഓപ്പണിൽ സെറീന വില്യംസിനെ തകർത്തു എമ്മ റാഡുകാനു

Wasim Akram

20220817 140813
Download the Fanport app now!
Appstore Badge
Google Play Badge 1

കരിയറിൽ അവസാനമായി സിൻസിനാറ്റി ഓപ്പൺ കളിക്കാൻ ഇറങ്ങിയ സെറീനയെ എമ്മ റാഡുകാനു തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്.

 

കരിയറിൽ അവസാനമായി ഒരു ഡബ്യു.ടി.എ 1000 ടൂർണമെന്റ് കളിക്കാൻ എത്തിയ സെറീന വില്യംസിന് ആദ്യ റൗണ്ടിൽ തന്നെ എമ്മ റാഡുകാനുവിനോട് പരാജയം. താൻ താരമായി തിളങ്ങിയ 2002 ൽ ജനിച്ച ബ്രിട്ടീഷ് യുവതാരം എമ്മക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് സെറീന പരാജയപ്പെടുക ആയിരുന്നു. 6-4, 6-0 എന്ന സ്കോറിന് ആണ് 23 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ഇതിഹാസതാരം പരാജയം വഴങ്ങിയത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 ഏസുകൾ അടിച്ച സെറീനയുടെ 5 സർവീസുകൾ പത്താം സീഡ് ആയ എമ്മ ബ്രൈക്ക് ചെയ്തിരുന്നു. അതേസമയം 11 സീഡ് ആയ കൊക്കോ ഗോഫ് ആദ്യ റൗണ്ടിൽ പരിക്കേറ്റു പിന്മാറി. ചെക് റിപ്പബ്ലിക് താരം മേരി ബൊസ്കോവയോട് 7-5, 1-0 എന്ന സ്കോറിന് പിന്നിട്ട് നിൽക്കുമ്പോൾ ആണ് താരം പിന്മാറിയത്.

എമ്മ റാഡുകാനു

ചെക് റിപ്പബ്ലിക് താരം തെരേസ മാർട്ടിൻകോവയുടെ മൂന്നു സെറ്റ് വെല്ലുവിളി അതിജീവിച്ച രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടും മൂന്നും സെറ്റുകൾ 7-5, 6-4 എന്ന സ്കോറിന് നേടി ആയിരുന്നു അന്നറ്റിന്റെ ജയം. നാലാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയെ ഫ്രഞ്ച് താരം കരോളിന ഗാർസിയ അട്ടിമറിച്ചു. രണ്ടു ടൈബ്രൈക്കറുകൾ കണ്ട മത്സരത്തിൽ 6-7, 7-6,1-6 എന്ന സ്കോറിന് മരിയ പരാജയം നേരിട്ടു. അനസ്‌താസ്റ്റിയയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്ന കനേഡിയൻ ഓപ്പൺ ജേതാവും 15 സീഡും ആയ സിമോണ ഹാലപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-4, 3-6, 6-3 എന്ന സ്കോറിന് ആണ് ഹാലപ് ജയം കണ്ടത്. കാനഡയിൽ ഫൈനലിൽ എത്തിയ ബ്രസീലിയൻ താരം ബിയാട്രിസിനെ 6-4,6-4 എന്ന സ്കോറിന് മറികടന്നു 16 സീഡ് യെലേന ഒസ്റ്റപെങ്കോയും രണ്ടാം റൗണ്ട് ഉറപ്പിച്ചു.

Story Highlight : Serena Williams beaten by Emma Raducanu in first round of Cincinnati Open.