തൃശൂർ ടെന്നീസ് റാങ്കിങ് ചാംപ്യൻഷിപ് ഉടൻ തുടങ്ങുന്നു

തൃശൂർ ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ പെപ്പെർഫ്രൈ.കോം സ്പോൺസർ ചെയ്യുന്ന ജില്ലാ ടെന്നീസ് ചാംപ്യൻഷിപ് മേയ് 5 മുതൽ നടക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള തൃശൂർ ജില്ലാ റാങ്കിങ് ടൂർണമെന്റായ ഈ ചാംപ്യൻഷിപ് ഇവന്റ് തൃശൂർ ടെന്നീസ് ട്രസ്റ്റ് കോർട്ടുകളിൽ വച്ചാണ് നടക്കുന്നത്.

ചാമ്പ്യൻഷിപ്പിന്റെ ബ്രോഷ്വർ പ്രകാശനം ബഹുമാനപ്പെട്ട തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവ്വഹിച്ചു. തദവസരത്തിൽ ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.എച്ച് മുഹമ്മദ് ബഷീർ, ട്രഷറർ ടി.എസ്. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.Img 20220503 Wa0140

Img 20220503 Wa0141