കണക്ക് തീർക്കാനുണ്ട്, ഫൈനലിൽ റയൽ മാഡ്രിഡിനെ തന്നെ കിട്ടണം ~ മുഹമ്മദ് സലാഹ്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരാളികൾ ആയി റയൽ മാഡ്രിഡിനെ തന്നെ കിട്ടണം എന്നു പറഞ്ഞു മുഹമ്മദ് സലാഹ്. 2018 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് കണക്ക് തീർക്കാനായി റയൽ മാഡ്രിഡിനെ തന്നെ കിട്ടണം എന്നാണ് ആഗ്രഹം എന്നു ഈജിപ്ത് താരം സെമിഫൈനൽ വിജയത്തിന് ശേഷം വ്യക്തമാക്കി.

5 കൊല്ലത്തിന് ഇടയിൽ 3 കൊല്ലം ഫൈനലിൽ എത്തിയത് വലിയ കാര്യം ആണ് എന്ന് പറഞ്ഞ സലാഹ് ഇത്തവണയും കിരീടം നേടാൻ ആകും എന്നും പ്രത്യാശിച്ചു. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാഹ് പരിക്കേറ്റ് പുറത്തായ മത്സരത്തിൽ ലിവർപൂൾ റയൽ മാഡ്രിഡിനോട് തോൽക്കുക ആയിരുന്നു എന്നാൽ 2019 ൽ ടോട്ടൻഹാമിനെ തോൽപ്പിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു. നാളത്തെ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് റയലിന്റെ എതിരാളികൾ.