ഇന്ത്യയുടെ ശ്രീവല്ലി ഭാമിഡിപതിയും 15 വയസ്സുകാരി മായ രാജേശ്വരനും എൽ ആൻഡ് ടി മുംബൈ ഓപ്പൺ 2025 ഡബ്ല്യുടിഎ 125 സീരീസിന്റെ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കടന്നു. സെർബിയയുടെ അലക്‌സാന്ദ്ര ക്രുൻസിച്ചിനെതിരെ ശ്രീവല്ലി 6-4, 6-0 എന്ന സ്കോറിന് ജയിച്ചാണ് ക്വാർട്ടറിൽ എത്തിയത്. അതേസമയം എതിരാളിയായ സറീന ദിയാസ് രണ്ടാം സെറ്റിൽ അസുഖം മൂലം പിന്മാറിയതിനെ തുടർന്നാണ് മായ മുന്നേറിയത്.
![1000821956](https://fanport.in/wp-content/uploads/2025/02/1000821956-1024x683.jpg)
രണ്ടാം സീഡ് റെബേക്ക മരിനോയ്‌ക്കെതിരെ വെറ്ററൻ താരം അങ്കിത റെയ്‌ന ശക്തമായ പോരാട്ടം നടത്തിയെങ്കിലും പ്രീക്വാർട്ടർ പോരാട്ടത്തിൽ 7-5, 2-6, 7-6 (7-5) ന് പരാജയപ്പെട്ടു.