മെദ്വദേവിനെ തോൽപ്പിച്ച് റൂൺ ഇന്ത്യൻ വെൽസ് ഫൈനലിൽ

Newsroom

Picsart 25 03 16 08 07 02 394
Download the Fanport app now!
Appstore Badge
Google Play Badge 1

ഡാനിൽ മെഡ്‌വദേവിനെ 7-5, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ഹോൾഗർ റൂൺ ഇന്ത്യൻ വെൽസ് എടിപി മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറി. മെദ്വദേവിന് തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനം ആണ് റൂൺ നിഷേധിച്ചത്. ആദ്യ സെറ്റിൽ 6-5 എന്ന നിലയിൽ നിൽക്കെ നിർണായകമായി ബ്രേക്ക് ചെയ്ത റൂണിന് രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞു.

2024 ൽ ബ്രിസ്‌ബേൻ ഫൈനലിന് ശേഷം റൂണിന്റെ ആദ്യ എടിപി ഫൈനലാണിത്, അദ്ദേഹം കിരീട പോരാട്ടത്തിൽ ഇനി ജാക്ക് ഡ്രാപ്പറിനെ നേരിടും.