റാഫേൽ നദാൽ തന്റെ ‘അവസാന സിംഗിൾസ്’ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ന് ഡേവിസ് കപ്പിൽ നെതർലൻഡ്‌സിനെതിരായ സ്‌പെയിനിൻ്റെ ക്വാർട്ടർ പോരാട്ടത്തിനിടെ നേരിട്ടുള്ള സെറ്റുകൾക്ക് ബോട്ടിക് വാൻ ഡി സാൻഡ്‌സ്ചൽപ്പിനോട് റാഫേൽ നദാൽ തോറ്റു. ഇനി ഒരു കോമ്പറ്റിറ്റിവ് സിംഗിൾസ് മത്സരം നദാൽ കളിക്കുമോ എന്നത് സംശയമാണ്.
മലാഗയിലെ പലാസിയോ ഡിപോർട്ടെസ് മാർട്ടിൻ കാർപെനയിൽ നടന്ന മത്സരത്തിൽ ഡച്ച് താരം നദാലിനെ 6-4, 6-4 എന്ന സ്‌കോറിന് ആണ് പരാജയപ്പെടുത്തിയത്. സ്‌പാനിഷ് ഇതിഹാസത്തിൻ്റെ ഡേവിസ് കപ്പിലെ 29 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ഇത് വിരാമമിട്ടു. പാരീസ് ഒളിമ്പിക്‌സിന് ശേഷം മത്സരിച്ചിട്ടില്ലാത്ത നദാലിനെ, ഒരു മണിക്കൂറും 52 മിനിറ്റും കൊണ്ട് പരാജയപ്പെടുത്തൻ ഡച്ച് താരത്തിനായി.
ലോകമെമ്പാടുമുള്ള നദാൽ ആരാധകർ ഇതിഹാസ താരത്തിൻ്റെ കരിയറിലെ അവസാനത്തെ അധ്യായങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.