ഒളിമ്പിക്സ് സിംഗിൾസിൽ നിന്നു നിലവിലെ സ്വർണ മെഡൽ ജേതാവ് ആന്റി മറെ പിന്മാറി

ഒളിമ്പിക്സ് സിംഗിൾസിൽ നിന്നു കഴിഞ്ഞ രണ്ടു തവണയും ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ ബ്രിട്ടീഷ് താരം ആന്റി മറെ പിന്മാറി. പരിക്കിൽ നിന്നു സമീപകാലത്ത് ടെന്നീസിൽ തിരിച്ചു വന്ന മറെ ഡബിൾസിൽ തുടർന്നും കളിക്കും എന്നാണ് സൂചനകൾ. ഇന്നലെ ഡബിൾസിൽ മികച്ച തുടക്കം ആണ് ആന്റി മറെ സഖ്യത്തിന് ലഭിച്ചതും.

ജോ സാൽസ്ബറിയാണ് മറെയുടെ പുരുഷ ഡബിൾസ് പങ്കാളി. ഇന്നലെ അവർ കളിച്ച മത്സരം ഏതാണ്ട് മൂന്നര മണിക്കൂർ ആണ് നീണ്ടത്. ഡോക്ടർമാരുടെ നിർദ്ദേശം രണ്ടു ഇനങ്ങളിൽ നിന്നു പിന്മാറണം എന്നു ആണെങ്കിലും സിംഗിൾസിൽ പിന്മാറി ഡബിൾസിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് തന്റെ ശ്രമം എന്നു ആന്റി മറെ വ്യക്തമാക്കി. അതേസമയം ഇതിനകം തന്നെ ഒരുപാട് താരങ്ങൾ പിന്മാറിയ ടെന്നീസിൽ മറെയുടെ പിന്മാറ്റം നിരാശ തന്നെയാണ് പകരുക.

Previous articleനിർണായക സമയത്ത് തോക്കിന്‌ പ്രശ്നം, മനുവിനു നിരാശ,10 മീറ്റർ എയർ പിസ്റ്റളിൽ യശ്വിനിയും ഫൈനൽ കണ്ടില്ല
Next article400 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണം നേടി ഞെട്ടിച്ചു 18 കാരൻ ടുണീഷ്യൻ താരം, ലോകറെക്കോർഡ് നേടി ഓസ്‌ട്രേലിയൻ ടീം