ഒളിമ്പിക്സ് ടെന്നീസ് വനിത വിഭാഗത്തിൽ സ്വർണ മെഡലിനായുള്ള പോരാട്ടം സ്വിസ് താരം ബലിന്ത ബെനെചിചും ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറോസോവയും തമ്മിൽ. മുമ്പ് ഒളിമ്പിക് മെഡൽ ജേതാവ് ആയ ബെനെചിച് ഖാസാക്കിസ്ഥാൻ താരം എലെന റൈബകാനിയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് ഫൈനലിൽ എത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സ്വിസ് താരം രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ മികവ് തിരിച്ചു പിടിച്ച താരം 6-3 നു സെറ്റ് നേടി സ്വർണ മെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടി. വളരെ വികാരിതഭരിതമായിരുന്നു സ്വിസ് താരം മത്സരശേഷം.
ഒളിമ്പിക് വനിത സിംഗിൾസിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ ചെക് താരം കളിക്കും. 2019 ലെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ കളിച്ച ഉക്രൈൻ താരം എലീന സ്വിറ്റോലീനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മാർകെറ്റ വോണ്ടറോസോവ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം ഉക്രൈൻ താരത്തിന് മേൽ നേടിയ ചെക് താരം 6-3, 6-1 എന്ന സ്കോറിന് ആണ് അനായാസ ജയം കണ്ടത്. സിംഗിൾസിൽ സ്വർണം നേടിയാൽ രണ്ടു താരങ്ങൾക്കും അത് തങ്ങളുടെ കരിയറിലെ ആദ്യ നേട്ടം ആയിരിക്കും.