നവംബറിൽ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിനുള്ള സ്പെയിൻ ടീമിൽ റാഫേൽ നദാൽ ഇടംപിടിച്ചു. 38 കാരനായ മുൻ ലോക ഒന്നാം നമ്പർ താരം ലോക മൂന്നാം നമ്പർ താരം കാർലോസ് അൽകാരാസ്, റോബർട്ടോ ബൗട്ടിസ്റ്റ അഗട്ട്, പാബ്ലോ കരേനോ ബുസ്റ്റ, മാർസെൽ ഗ്രാനോല്ലേഴ്സ് എന്നിവരടങ്ങുന്ന ശക്തമായ നിരയിലേക്ക് ആണ് ചേരുന്നത്.

2024 ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം നദാൽ ഒരു ഇവന്റിലും മത്സരിച്ചിട്ടില്ല, അവിടെ അദ്ദേഹം സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിനോട് തോറ്റ് അൽകാരസിനൊപ്പമുള്ള ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഫിറ്റ്നസ് ആശങ്കകൾ കാരണം യുഎസ് ഓപ്പണിൽ നിന്നും ലേവർ കപ്പിൽ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു.
നവംബർ 19 മുതൽ 24 വരെ മലാഗയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്പെയിൻ നെതർലൻഡ്സിനെ നേരിടും.