നിലവിലെ ചാമ്പ്യൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 1-6, 6-3, 6-4 എന്ന സ്കോറിന് അട്ടിമറിച്ച് ലൊറെൻസോ മുസെട്ടി മോണ്ടെ കാർലോ മാസ്റ്റേഴ്സ് സെമിഫൈനലിൽ പ്രവേശിച്ചു. 23-കാരനായ ഇറ്റാലിയൻ താരം അടുത്തതായി ഓസ്‌ട്രേലിയൻ താരം അലക്സ് ഡി മിനോറിനെ നേരിടും. ഡി മിനോർ ഗ്രീഗോർ ദിമിത്രോവിനെ വെറും 45 മിനിറ്റിനുള്ളിൽ 6-0, 6-0 എന്ന സ്കോറിന് തോല്പ്പിച്ചാണ് സെമിയിൽ എത്തിയത്.
ആർതർ ഫിൽസിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ കാർലോസ് അൽകാറാസും സെമിയിൽ എത്തി (4-6, 7-5, 6-3). അലഹാന്ദ്രോ ഡേവിഡോവിച്ച് ഫോക്കിന അലക്സി പോപ്പിരിനെ 6-3, 6-2 എന്ന സ്കോറിന് തോൽപ്പിച്ചും സെമിയിൽ എത്തി.