ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ക്ലാര ടൗസണെ 7-6 (1), 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി മിറ ആൻഡ്രീവ WTA 1000 ചാമ്പ്യനായി. 17 കാരിയുടെ ഈ വിജയം ഏറ്റവും പ്രായം കുറഞ്ഞ WTA 1000 ചാമ്പ്യൻ എന്ന റെക്കോർഡ് ആൻഡ്രീവക്ക് നൽകി. WTA ടോപ്പ് 10-ൽ ആദ്യമായി സ്ഥാനം ഉറപ്പിക്കാനും ഇതോടെ യുവ താരത്തിനായി.

ഇഗ സ്വിയാറ്റെക്, മാർക്കറ്റ വോൻഡ്രൗസോവ, എലീന റൈബാകിന എന്നീ മൂന്ന് ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ആയിരുന്നു ആൻഡ്രീവയുടെ കിരീടത്തിലേക്കുള്ള പാത.
ചരിത്ര വിജയത്തിനുശേഷം, ആൻഡ്രീവ തന്റെ അവിശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു, ആദ്യ 10-ൽ എത്തുക എന്നത് തന്റെ ഈ വർഷത്തേക്കുള്ള ലക്ഷ്യമായിരുന്നു എന്നും എന്നാൽ ഫെബ്രുവരിയിൽ തന്നെ അത് നേടുക എന്നത് തന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി എന്നും കിരീടം നേടിയ ശേഷം അവൾ പറഞ്ഞു.