റഷ്യൻ കൗമാരക്കാരിയായ മിറ ആൻഡ്രീവ, ഇഗാ സ്വിറ്റെക്കിനെ ഇന്ത്യൻ വെൽസ് സെമി ഫൈനലിൽ പരാജയപ്പെടുത്തി. 7-6 (1), 1-6, 6-3 എന്ന സ്‌കോറിനാണ് അൻഡ്രീവ വിജയിച്ചത്. 2001ൽ കിം ക്ലൈസ്റ്റേഴ്‌സിന് ശേഷം ടൂർണമെൻ്റിൻ്റെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 17 കാരിയായ ആൻഡ്രീവ മാറി.

എലീന റൈബാകിന, എലീന സ്വിറ്റോലിന തുടങ്ങിയ മുൻനിര താരങ്ങളെ നേരത്തെ തന്നെ പുറത്താക്കിയ ആൻഡ്രീവ രണ്ടാം സെറ്റ് നഷ്ടമായതിന് ശേഷം അവിശ്വസനീയമായ പോരാട്ടവീര്യം ഇന്ന് കാണിച്ചു.
മുൻ വിംബിൾഡൺ ചാമ്പ്യൻ കൊഞ്ചിറ്റ മാർട്ടിനെസ് പരിശീലിപ്പിക്കുന്ന ഒമ്പതാം സീഡ് ഇനി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ നേരിടും. ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ മാഡിസൺ കീസിനെ 6-0, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സബലെങ്ക ഫൈനലിൽ എത്തിയത്.