ഇന്ത്യയുടെ വളർന്നുവരുന്ന ടെന്നീസ് താരം മായ രാജേശ്വരൻ സ്പെയിനിൽ നടന്ന ഐടിഎഫ് ജെ200 കാമ്പെയ്‌നിന് വിജയകരമായ തുടക്കം കുറിച്ചു, ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ പോളണ്ടിൻ്റെ അന്ന ക്മിസിക്കിനെ ആണ് 15കാരി മറികടന്നത്. J100 ചാമ്പ്യനും (സെപ് 2024), J200 ഫൈനലിസ്റ്റുമായ Kmiecik-നെതിരേ 7-5, 2-6, 6-3 എന്ന സ്‌കോറിന് ആയിരുന്നു വിജയം.