ജാക്ക് ഡ്രാപ്പർ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വെൽസ് ഫൈനലിൽ. കാർലോസ് അൽകാരസിനെ 6-1, 0-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് താരൻ ഫൈനലിൽ ഇടം നേടിയത്. 22 കാരനായ ബ്രിട്ടീഷുകാരന് ഇതാദ്യമായാണ് മാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുന്നത്. ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ച ഡെന്മാർക്കിന്റെ ഹോൾഗർ റൂണിനെയാണ് അദ്ദേഹം ഇനി ഫൈനലിൽ നേരിടുക.

2022 ൽ റാഫേൽ നദാലിന് ശേഷം ഇന്ത്യൻ വെൽസിൽ അൽകാരസിനെ തോൽപ്പിക്കുന്ന ആദ്യ കളിക്കാരനായി ഡ്രാപ്പർ മാറി. . ഈ ടൂർണമെന്റിൽ സ്പാനിഷ് താരത്തെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ കളിക്കാരൻ മാത്രമാണ് ഡ്രാപ്പർ. മുമ്പ് നദാലിനെ കൂടാതെ ആൻഡി മറെ മാത്രമാണ് ഇന്ത്യൻ വെൽസിൽ അൽകാരസിനെ തോൽപ്പിച്ചിട്ടുള്ളത്.