റാങ്കിംഗില്‍ മുന്നേറ്റം നേടി കര്‍മ്മന്‍ കൗര്‍ തണ്ടി, അങ്കിത റൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്

Sports Correspondent

തന്റെ ആദ്യ ഐടിഎഫ് കിരീടം ഹോങ്കോംഗില്‍ സ്വന്തമാക്കി കര്‍മ്മന്‍ കൗര്‍ തണ്ടിയ്ക്ക് ഡബ്ലുടിഎ റാങ്കിംഗില്‍ മികച്ച നേട്ടം. 33 സ്ഥാനം മുന്നിലെത്തി ലോക റാങ്കിംഗില്‍ 225ാം സ്ഥാനത്തെത്തിയ കര്‍മ്മന്‍ നിലവില്‍ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 214 റാങ്കിലുള്ള അങ്കിത റൈനയാണ് ഇന്ത്യയുടെ നിലവിലെ ഒന്നാം നമ്പര്‍.

ഏറെ വൈകാതെ അങ്കിതയെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി കര്‍മ്മന്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്കിത റെയ്‍നയും മികവ് പുലര്‍ത്തുകയാണെങ്കില്‍ ലോക ടെന്നീസില്‍ ഇന്ത്യന്‍ വനിതകളുടെ മികച്ച മുന്നേറ്റം നമുക്ക് പ്രതീക്ഷിക്കാമെന്നതാണ് ശുഭകരമായ വസ്തുത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial