ജനീവ: തന്റെ 38-ാം ജന്മദിനത്തിൽ ഇറ്റാലിയൻ താരം മാറ്റിയോ അർനാൾഡിയെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ച് ജനീവ ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു. ഒളിമ്പിക് സ്വർണം നേടിയതിന് ശേഷം ഒരു ടൂർണമെന്റും നേടാത്ത ജോക്കോവിച്ച് കരിയറിലെ നൂറാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായുള്ള ഈ ടൂർണമെന്റിൽ കളിക്കുന്നത്.
മാഡ്രിഡ് ഓപ്പണിൽ തന്നെ അട്ടിമറിച്ച അർനാൾഡിയെ 6-4, 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് കീഴടക്കിയത്. രണ്ടാമത്തെ സെറ്റിൽ 4-1ന് പിന്നിലായിരുന്നിട്ടും ശക്തമായി തിരിച്ചുവന്നാണ് ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്.
സെമിഫൈനലിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെയാണ് ജോക്കോവിച്ച് നേരിടുക. അലക്സെയ് പോപ്പിരിനെ 7-6 (8/6), 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് നോറി സെമിയിലെത്തിയത്. മറ്റൊരു സെമിഫൈനലിൽ ഹ്യൂബർട്ട് ഹർക്കാച്ച് സെബാസ്റ്റ്യൻ ഓഫ്നറെ നേരിടും.