മാഡ്രിഡ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ യുക്രെയ്‌നിന്റെ അൻഹെലിന കലിനിനയോട് തോറ്റ് ബ്രിട്ടീഷ് ഒന്നാം നമ്പർ താരം എമ്മ റഡുകാനു ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്ന് റഡുകാനു 6-2 2-6 6-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. എമ്മ പരിക്കുമായാണ് ഇന്ന് കളിച്ചത്. ആദ്യ സെറ്റിൽ താരത്തിന് പപ്പോഴും ചികിത്സ വേണ്ടി വന്നു. 2021ലെ യു എസ് ഓപ്പൺ വിജയിച്ചതിന് ശേഷം എമ്മക്ക് ഒരു വലിയ ടൂർണമെന്റിലും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ എമ്മക്ക് ആയിട്ടില്ല. പരിക്കാണ് ഇതിന് പ്രധാന കാരണം എന്നാണ് താരം പറയുന്നത്