24 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ നൊവാക് ജോക്കോവിച്ച് മെയ് 7 മുതൽ 18 വരെ റോമിൽ നടക്കുന്ന ഇറ്റാലിയൻ ഓപ്പണിൽ പങ്കെടുക്കില്ല. ടൂർണമെന്റ് സംഘാടകർ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“നൊവാക് ജോക്കോവിച്ച് #IBI25 ൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.” പ്രശസ്തമായ ക്ലേ കോർട്ട് ഇവന്റിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിൽ പറയുന്നു. പിന്മാറ്റത്തിനുള്ള കാരണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
37-കാരനായ ജോക്കോവിച്ച് കഴിഞ്ഞ ദിവസം മാഡ്രിഡ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ മാറ്റിയോ അർണാൾഡിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി പുറത്തായിരുന്നു.