കരിയറിലെ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് കിരീടം നേടി അമേരിക്കയുടെ 22 കാരനായ ബെൻ ഷെൽട്ടൻ. ടോറന്റോ 1000 മാസ്റ്റേഴ്സ് ഫൈനലിൽ നാലാം സീഡ് ആയ ബെൻ 11 സീഡ് ആയ റഷ്യയുടെ കാരൻ ഖാചനോവിനെ ആണ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നഷ്ടമായ ശേഷം ആയിരുന്നു ഷെൽട്ടന്റെ തിരിച്ചു വരവ്.
രണ്ടാം സെറ്റ് 6-4 നു നേടിയ ബെൻ ടൈബ്രേക്കറിൽ മൂന്നാം സെറ്റ് 7-6 നു നേടി കിരീടം ഉറപ്പിച്ചു. കരിയറിലെ മൂന്നാം എ.ടി.പി ടൂർ കിരീടം ആണ് താരത്തിന് ഇത്. ഇതോടെ റാങ്കിങിൽ താരം ആറാം സ്ഥാനത്തേക്കും ഉയരും. കഴിഞ്ഞ 10 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ച ബെൻ മികച്ച ഫോമിലാണ്. 2004 ൽ ആന്റി റോഡിക്കിന് ശേഷം മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരമായി ഇതോടെ ബെൻ മാറി.