Picsart 24 01 10 10 31 16 282

ഇന്ത്യയുടെ സുമിത് നഗാൽ ഓസ്ട്രേലിയ ഓപ്പൺ യോഗ്യത റൗണ്ട് രണ്ടാം ഘട്ടത്തിലേക്ക്

ഓസ്‌ട്രേലിയൻ ഓപ്പൺ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നഗാൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യയുടെ നമ്പർ വൺ പുരുഷ താരമായ സുമിത് ഫ്രഞ്ച് താരം ബ്ലാങ്കനെക്സിനെ ആണ് തോൽപ്പിച്ചത്‌. 6-3 7-5 എന്ന സ്‌കോറിനായിരുന്നു സുമിതിന്റെ വിജയം. അടുത്തതായി എഡി വിന്ററിനെ ആകും സുമിത് നേരിടുക. ഇന്നലെ ഇന്ത്യയുടെ വനിതാ താരം അങ്കിത റെയ്നയും ആദ്യ റൗണ്ട് യോഗ്യത പോരാട്ടം വിജയിച്ചിരുന്നു.

Exit mobile version