മോശം പെരുമാറ്റം മെക്സിക്കൻ ഓപ്പണിൽ നിന്നു പിന്മാറി സാഷ

Screenshot 20220223 140716

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ മെക്സിക്കൻ ഓപ്പണിൽ നിന്നു പിന്മാറി നിലവിലെ ജേതാവ് ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവ്. സിംഗിൾസിൽ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടം അതിജീവിച്ചു ആയിരുന്നു താരം രണ്ടാം റൗണ്ടിൽ കടന്നത്.

ഡബിൾസ് മത്സരത്തിന് ഇടയിൽ ആയിരുന്നു താരത്തിന്റെ മോശം പെരുമാറ്റം. നിരാശ കാരണം ചെയർ അമ്പയറുടെ ചെയറിന് താഴെ റാക്കറ്റ് കൊണ്ടു പല പ്രാവശ്യം അടിക്കുക ആയിരുന്നു താരം. സംഭവത്തെ തുടർന്ന് പിന്നീട് മത്സര ശേഷം താരം ടൂർണമെന്റിൽ നിന്നു പിന്മാറുക ആയിരുന്നു. പലപ്പോഴും സ്വഭാവം കാരണം വിവാദങ്ങളിൽ പെടുന്ന താരമാണ് സാഷ.