‘നോ വാർ പ്ലീസ്!’ ക്യാമറയിൽ യുദ്ധത്തിനു എതിരെ കുറിച്ചു റഷ്യയുടെ ആന്ദ്ര റൂബ്ലേവ്

Img 20220226 Wa0040

യുദ്ധത്തിനു എതിരായ തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി റഷ്യൻ ടെന്നീസ് താരം ആന്ദ്ര റൂബ്ലേവ്. നേരത്തെ യുദ്ധത്തിന് എതിരെ പ്രതികരിച്ച താരം ഇത്തവണ ക്യാമറയിൽ എഴുതി ആണ് തന്റെ നിലപാട് അറിയിച്ചത്.

20220223 142322

ദുബായ് ഓപ്പൺ ഹുർകാഷിന് സെമിഫൈനൽ വിജയ ശേഷം ‘നോ വാർ പ്ലീസ്’ എന്നു ക്യാമറയിൽ കുറിക്കുക ആയിരുന്നു താരം. ഉക്രൈൻ കടന്നു കയറ്റത്തിനു എതിരായ റഷ്യൻ ജനതയുടെ കൂടി ശബ്ദം ആവുകയാണ് റൂബ്ലേവ്. ദുബായ് ഓപ്പൺ ഫൈനലിൽ ജിറി വെസ്ലി ആണ് റൂബ്ലേവിന്റെ എതിരാളി.