റോട്ടർഡാമിൽ നിലവിലെ ജേതാവ് മോൻഫിൽസ് ക്വാട്ടർ ഫൈനലിൽ

- Advertisement -

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ നിലവിലെ ജേതാവും മൂന്നാം സീഡുമായ ഗെയിൽ മോൻഫിൽസ് ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. നാട്ടുകാരൻ കൂടിയായ ഗിൽസ് സൈമണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് മോൻഫിൽസ് അവസാന എട്ടിൽ എത്തിയത്. മുമ്പ് കളിച്ച 9 കളികളിൽ 7 എണ്ണത്തിലും മോൻഫിൽസിനെ തോൽപ്പിച്ച സൈമണിനു പക്ഷെ ഇത്തവണ തോൽവി സമ്മതിക്കേണ്ടി വന്നു. ടോപ്പ് സീഡുകാർ പലരും പുറത്ത് പോയതിനാൽ ഇത്തവണയും കിരീട പ്രതീക്ഷയിൽ മുന്നിലാണ് മോൻഫിൽസ്.

ആദ്യ സെറ്റിൽ 6-4 നു ജയം കണ്ട മോൻഫിൽസ് രണ്ടാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-1 ഈ സെറ്റും സ്വന്തമാക്കിയ താരം മത്സരവും അടുത്ത റൗണ്ടും ഉറപ്പിച്ചു. അതേസമയം ഒന്നാം സീഡ് ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച് എത്തിയ പോസ്പിസിലിനെ മറികടന്ന ഫിലിപ്പ് ക്രാജിനോവിച്ചും ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. പോസ്പിസിലിനെതിരെ ആദ്യ സെറ്റ് 6-4 നു നേടിയ ഫിലിപ്പ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ ആണ് സ്വന്തമാക്കിയത്.

Advertisement