സിൻസിനാറ്റി ഓപ്പണിൽ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ പുറത്ത് | Report

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സിൽ രണ്ടാം സീഡ് റാഫേൽ നദാൽ ആദ്യ റൗണ്ടിൽ പുറത്ത്.

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സിൽ രണ്ടാം സീഡ് റാഫേൽ നദാൽ ആദ്യ റൗണ്ടിൽ പുറത്ത്.

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സിൽ രണ്ടാം സീഡ് റാഫേൽ നദാൽ ആദ്യ റൗണ്ടിൽ പുറത്ത്. കരിയറിൽ മൂന്നാം തവണ സ്പാനിഷ് താരത്തെ തോൽപ്പിച്ച ക്രൊയേഷ്യൻ താരം ബോർണ ചോരിച് ആണ് ഇതിഹാസ താരത്തിന് സിൻസിനാറ്റിയിൽ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സെറ്റ് പോയിന്റ് അതിജീവിച്ചു ആണ് ചോരിച് 7-6 നു സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ ആദ്യമായി ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് 6-4 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റിൽ എന്നാൽ തന്റെ ആദ്യ ബ്രൈക്ക് കണ്ടത്തിയ ചോരിച് സെറ്റ് 6-3 നു നേടി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 12 ഏസുകൾ ആണ് ചോരിച് ഉതിർത്തത്. ലോക ഒന്നാം നമ്പർ ആവാനുള്ള നദാലിന്റെ ശ്രമങ്ങൾക്ക് ഈ പരാജയം തിരിച്ചടിയായി. വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം കളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ് ആയിരുന്നു ഈ മത്സരം.

റാഫേൽ നദാൽ

സെർബിയൻ താരം ഫിലിപ് ക്രജിനോവിച്ചിനെ അനായാസം മറികടന്ന നാലാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് അവസാന പതിനാറിലേക്ക് മുന്നേറി. 14 ഏസുകൾ ഉതിർത്തു ഇരു സെറ്റുകളിലും ഓരോ ബ്രൈക്കുകൾ കണ്ടത്തിയ സിറ്റിപാസ് 6-3, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്‌. അതേസമയം അഞ്ചാം സീഡ് ആയ നോർവെ താരം കാസ്പർ റൂഡും ടൂർണമെന്റിൽ നിന്നു പുറത്തായി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബെൻ ഷെൽറ്റനോട് 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് റൂഡ് അടിയറവ് പറഞ്ഞു. മൂന്നു തവണ ബ്രൈക്ക് വഴങ്ങിയ റൂഡിനു ഒരു ബ്രൈക്ക് പോയിന്റ് പോലും സൃഷ്ടിക്കാൻ ആയില്ല. ഫാബിയോ ഫോഗ്നിയെ രണ്ടു ടൈബ്രൈക്കറുകൾ കണ്ട മൂന്നു സെറ്റ് പോരാട്ടത്തിൽ തിരിച്ചു വന്നു തോൽപ്പിച്ചു ആറാം സീഡ് ആന്ദ്ര റൂബ്ലേവും അവസാന പതിനാറിലേക്ക് മുന്നേറി. 6-7, 7-6, 6-2 എന്ന സ്കോറിന് ആണ് റൂബ്ലേവ് ജയിച്ചത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത ഏഴാം സീഡ് ഫെലിക്‌സ് ആഗർ അലിയാസമേയും അവസാന പതിനാറിൽ സ്ഥാനം പിടിച്ചു.

രണ്ടു ടൈബ്രേക്കറുകൾ കണ്ട മൂന്നു സെറ്റ് പോരാട്ടത്തിൽ 6-7, 7-6, 2-6 എന്ന സ്കോറിന് അമേരിക്കൻ താരം ജോൺ ഇസ്നർക്ക് മുന്നിൽ തോറ്റ എട്ടാം സീഡ് ഉമ്പർട്ട് ഹുർകാഷ് ടൂർണമെന്റിൽ നിന്നു പുറത്തായി. ഹുർകാഷ് 14 ഏസുകൾ ഉതിർത്ത മത്സരത്തിൽ 18 ഏസുകൾ ആണ് ഇസ്നർ അടിച്ചത്. പൊരുതി കളിച്ച ഇതിഹാസ താരം ആന്റി മറെയെ 3-6, 6-3, 6-4 എന്ന സ്കോറിന് തോൽപ്പിച്ചു ഒമ്പതാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറിയും അവസാന പതിനാറിലേക്ക് മുന്നേറി. ആദ്യ സെറ്റ് 7-5 നു നേടി രണ്ടാം സെറ്റിൽ 3-1 നു മുന്നിട്ട് നിൽക്കുമ്പോൾ എതിരാളി പരിക്കേറ്റു പിന്മാറിയതോടെ പത്താം സീഡ് യാനിക് സിന്നറും അടുത്ത റൗണ്ടിൽ എത്തി. വിംബിൾഡൺ ഫൈനലിസ്റ്റ് നിക് കിർഗിയോസിനെ 6-3, 6-2 എന്ന സ്കോറിന് തകർത്തു 11 സീഡ് അമേരിക്കയുടെ ടെയിലർ ഫ്രിറ്റ്സും അടുത്ത റൗണ്ടിൽ എത്തി. മത്സരത്തിൽ 16 ഏസുകൾ ആണ് ഫ്രിറ്റ്സ് ഉതിർത്തത്. അമേരിക്കൻ താരം മാർകോസ് ഗിറോനെ 6-3, 6-3 എന്ന സ്കോറിന് തോൽപ്പിച്ച 15 സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

Story Highlight : Rafael Nadal out in first round of Cincinnati Open.