പരിക്ക് മൂലം നദാൽ ഏതാണ്ട് ഒന്നരമാസം പുറത്തിരിക്കും

ഇന്ത്യൻ വെൽസ് ഫൈനലിന് ഇടയിൽ തോളിനു പരിക്കേറ്റ റാഫേൽ നദാൽ നാലു മുതൽ ആറു ആഴ്ച വരെ പുറത്തിരിക്കും. സീസണിൽ ഉഗ്രൻ ഫോമിലുള്ള നദാലിന് തിരിച്ചടിയായി ആണ് പരിക്ക് എത്തിയത്.

താൻ ഇത് പ്രതീക്ഷിച്ചത് അല്ല എന്നും സീസണിലെ തന്റെ മികച്ച തുടക്കത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പരിക്ക് വന്നത് തനിക്ക് സങ്കടം ഉണ്ടാക്കുന്നു എന്നും നദാൽ കൂട്ടിച്ചേർത്തു. വിശ്രമത്തിനു ശേഷം നദാൽ ശക്തമായി തിരിച്ചു വരും എന്നാണ് ആരാധക പ്രതീക്ഷ. ഫ്രഞ്ച് ഓപ്പണിന് മുമ്പ് തന്നെ നദാൽ കളത്തിൽ തിരിച്ചു എത്തിയേക്കും.