സിറ്റിപാസിനെ വീഴ്ത്തി സാഷ, മാഡ്രിഡ് ഓപ്പൺ ഫൈനലിൽ അൽകാരസ് എതിരാളി

Wasim Akram

എ.ടി.പി 1000 മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ നാലാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും നിലവിലെ ജേതാവും ആയ അലക്‌സാണ്ടർ സാഷ സെരവ്. മാഡ്രിഡിൽ തന്റെ മൂന്നാം കിരീടം ലക്ഷ്യം വക്കുന്ന സാഷ ഫൈനലിൽ പുതിയ താരോദയം അൽകാരസിനെയാണ് നേരിടുക. മാഡ്രിഡ് ഓപ്പണിൽ തന്റെ മികവ് സെമിയിൽ സാഷ തുടരുക ആയിരുന്നു.

മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ജർമ്മൻ താരം ഗ്രീക്ക് താരത്തെ മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ സാഷ രണ്ടാം സെറ്റ് പക്ഷെ 6-3 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്നു നന്നായി കളിച്ച സാഷ സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ നാലു ഏസുകൾ ഉതിർത്ത സാഷ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ഫൈനലിൽ സാക്ഷാൽ നദാൽ, ജ്യോക്കോവിച്ച് എന്നിവരെ അട്ടിമറിച്ചു വരുന്ന അൽകാരസിനെ തോൽപ്പിക്കാൻ സാഷക്ക് ആവുമോ എന്നു കണ്ടറിയാം.