റോം ഓപ്പണിൽ സെമിയിലേക്ക് മുന്നേറി ജ്യോക്കോവിച്ച്

- Advertisement -

എ. ടി. പി ടൂറിൽ മാസ്റ്റേഴ്സ് 1000 റോം ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. തന്റെ 36 മത്തെ മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് സീഡ് ചെയ്യാത്ത ജർമ്മൻ താരം ഡൊമിനിക് കോപ്ഫറെ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. അത്ര എളുപ്പമുള്ള മത്സരം ആയിരുന്നില്ല ജ്യോക്കോവിച്ചിനു ഇത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 4 തവണ ജ്യോക്കോവിച്ച് ബ്രൈക്ക് വഴങ്ങി. എന്നാൽ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യാൻ ലോക ഒന്നാം നമ്പർ പക്ഷെ ജയം കൈവിടാൻ ഒരുക്കം അല്ലായിരുന്നു.

6-3 നു ആദ്യ സെറ്റ് നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-4 നു കൈവിട്ട ശേഷം മൂന്നാം സെറ്റിൽ മികച്ച തിരിച്ചു വരവ് നടത്തി. ഈ സെറ്റ് 6-3 നു നേടിയ നൊവാക് സെമിഫൈനൽ നേട്ടം ആഘോഷിച്ചു. സെമിയിൽ നാലാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയെ അട്ടിമറിച്ച് എത്തുന്ന സീഡ് ചെയ്യാത്ത കാസ്പർ റൂഡ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. 6-4 നു ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ കാസ്പർ റൂഡ് മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി സെമിഫൈനൽ ഉറപ്പിച്ചു. സെമിയിൽ ജ്യോക്കോവിച്ചിനെതിരെയും സമാന പ്രകടനം എടുക്കാൻ ആവും കാസ്പർ റൂഡിന്റെ ശ്രമം.

Advertisement