ദുബായ് ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം പ്രജനേഷ് പുറത്ത്

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ നിന്ന് വൈൽഡ് കാർഡ് ആയി ടൂർണമെന്റിനു എത്തിയ ഇന്ത്യൻ താരം പ്രജനേഷ് ഗുണേഷരൻ ആദ്യ റൗണ്ടിൽ പുറത്ത്. ഡാനിഷ് താരം 96 റാങ്ക് കാരൻ ആയ ഡെന്നിസ് നൊവാക്കിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് ഇന്ത്യൻ താരം പുറത്തേക്കുള്ള വഴി കണ്ടത്. 6-4, 6-3 എന്ന സ്കോറിന് തോൽവി വഴങ്ങിയ താരം 2 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു എങ്കിലും 4 ബ്രൈക്കുകൾ വഴങ്ങി. ഈ വർഷം മോശം ഫോമിൽ തുടരുന്ന പ്രജനേഷിനു തോൽവിയോടെ ഇന്ത്യൻ ഒന്നാം റാങ്ക് പദവിയും നഷ്ടമായി.

അതേസമയം അലക്‌സാണ്ടർ ബുബ്ലിക്, ഹ്യൂഗസ് ഹെർബർട്ട് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ജപ്പാൻ താരം യോഷിഷ്റ്റോ നിഷിയോകയെ 7-5, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ഫ്രഞ്ച് താരം ഹെർബർട്ട് മറികടന്നപ്പോൾ 6-2, 7-5 എന്ന സ്കോറിന് ആയിരുന്നു യുവതാരം അലക്‌സാണ്ടർ ബുബ്ലികിന്റെ ജയം. പോർച്ചുഗീസ് താരം 3 സെറ്റ് പോരാട്ടത്തിൽ ജോ സോസയെ മറികടന്ന് ക്രൊയേഷ്യൻ താരം ഫിലിപ്പ് ക്രാജിനോവിച്ചും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Advertisement