ദുബായ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ചും റൂബ്ലേവും അടക്കമുള്ളവർ, മറെ പുറത്ത്

Wasim Akram

20220224 052713
Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. റഷ്യൻ താരം ഖാചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് തോൽപ്പിച്ചത്. 6-3 നു ആദ്യ സെറ്റ് ജയിച്ച ജ്യോക്കോവിച്ച് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. രണ്ടാം സീഡ് ആന്ദ്ര റൂബ്ലേവും അവസാന എട്ടിൽ എത്തി. കൊറിയൻ താരം സൂൺ വൂവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് റൂബ്ലേവ് മറികടന്നത്. 4-6, 6-0, 6-3 എന്ന സ്കോറിന് ആണ് റൂബ്ലേവ് ജയം കണ്ടത്.

അതേസമയം ബ്രിട്ടീഷ് താരം ആന്റി മറെയെ 7-5, 6-2 എന്ന സ്കോറിന് മറികടന്നു നാലാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറും ക്വാർട്ടറിൽ എത്തി. അലക്‌സ് മോൾകാനെ 6-3, 6-2 എന്ന അനായാസ സ്കോറിന് മറികടന്ന അഞ്ചാം സീഡ് ഉമ്പർട്ട് ഹുർകാഷും അവസാന എട്ടിലേക്ക് മുന്നേറി. ടറോ ഡാനിയേലിനെ 6-4, 6-3 എന്ന സ്കോറിന് മറികടന്നു ആയിരുന്നു ആറാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം. അതേസമയം എട്ടാം സീഡ് ബാറ്റിസ്റ്റ അഗ്യുറ്റിനെ 6-2, 6-4 എന്ന സ്കോറിന് അട്ടിമറിച്ചു ചെക് താരം ജിരി വെസെലിയും ക്വാർട്ടർ ഫൈനലിൽ എത്തി.