ഇനാൽപി അരീനയിൽ ആൻഡ്രി റുബ്ലേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച് അലക്സാണ്ടർ സ്വെരേവ് തൻ്റെ എടിപി ഫൈനൽസ് കാമ്പെയ്ൻ ശക്തമായി ആരംഭിച്ചു. റുബ്ലേവിനെ 6-4, 6-4 എന്ന സ്‌കോറിനാണ് സ്വെരേവ് തോൽപ്പിച്ചത് ഓരോ സെറ്റിലും ഒരു തവണ റുബ്ലെവിൻ്റെ സെർവ് ഭേദിച്ച് സീസണിലെ തൻ്റെ 67-ാം വിജയം സ്വരേവ് കുറിച്ചു. ജർമ്മൻ താരം അടുത്തതായി നവംബർ 14 ന് കാസ്‌പർ റൂഡുമായി ഏറ്റുമുട്ടും, തുടർന്ന് കാർലോസ് അൽകാരസിനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരവും നടക്കും.

നവംബർ 13 ന് നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽകാരാസ് റുബ്ലെവിനെ നേരിടും. ഡബിൾസ് ഇനത്തിലെ ഉദ്ഘാടന മത്സരത്തിൽ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും പരാജയപ്പെട്ടത് ഇന്ത്യൻ ടെന്നീസ് പ്രേമികൾക്ക് നിരാശ നൽകി.