ചൈനയിലെ ലുവാനിൽ നടന്ന ഐടിഎഫ് വനിതാ W75 ടൂർണമെന്റിൽ ഇന്ത്യയുടെ അങ്കിത റെയ്‌നയും ഇന്തോനേഷ്യയുടെ പ്രിസ്‌ക നുഗ്രോഹോയും ഡബിൾസ് കിരീടം സ്വന്തമാക്കി. ആദ്യ റൗണ്ടിൽ ചൈനയുടെ മെയ്‌കി ഗുവോ, ക്വിയാങ് വാങ് എന്നിവരെ പരാജയപ്പെടുത്തിയ ജോഡി ശക്തമായ തുടക്കം ആണ് ടൂർണമെന്റിൽ കുറിച്ചത്.

ക്വാർട്ടർ ഫൈനലിൽ തായ്‌വാനിലെ യാ-ഹ്‌സിൻ ലീ, ഫാങ് ആൻ ലിൻ എന്നിവരെ മറികടന്നു. സെമിഫൈനലിൽ, ജിയാകി വാങ്, ചെങ്‌യിയി യുവാൻ എന്നി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കും അവർ തോൽപ്പിച്ചു.
ഇന്ന് ഫൈനലിൽ ക്രിസ്റ്റീന ദിമിത്രുക്, കിര പാവ്‌ലോവ സഖ്യത്ത്ർ 6-0, 6-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.