ചൈനയില്‍ മുന്നേറി അങ്കിത റെയ്‍ന

Sports Correspondent

ചൈനയിലെ സൂഷൗില്‍ നടക്കുന്ന ഐടിഎഫ് ഡബ്ല്യു 100 ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഇന്ത്യന്‍ താരം അങ്കിത റെയ്‍ന. മൂന്ന് സെറ്റ് പോരാട്ടത്തിന് ശേഷമാണ് ഹാന്യു ഗുവോയോട് അങ്കിത വിജയം കുറിച്ചത്. ആദ്യ സെറ്റില്‍ ഇന്ത്യന്‍ താരം നിഷ്പ്രഭമായെങ്കിലും തിരിച്ച് അതേ രീതിയില്‍ എതിരാളിയെ തറപറ്റിച്ച് അടുത്ത രണ്ട് സെറ്റും വിജയിച്ച് അങ്കിത ക്വാര്‍ട്ടറിലേക്ക് മുന്നേറി.

സ്കോര്‍: 1-6, 6-1, 6-3.