മറെ തിരികെ കോർട്ടിലേക്ക്

ഇടുപ്പിലെ പരിക്ക് മൂലം ടെന്നീസ് താൽക്കാലികമായി അവസാനിപ്പിച്ച ആന്റി മറെ ടെന്നീസിലേക്ക് തിരികെയെത്തുന്നു. ഇടുപ്പ് മാറ്റി വയ്ക്കലിന് ശേഷമാണ് മുൻ ലോക ഒന്നാം നമ്പർ താരവും, രണ്ട് ഒളിമ്പിക് മെഡൽ നേടിയ താരവുമായ മറെ തിരിച്ചെത്തുന്നത്.

സ്‌പെയിനിന്റെ ലോപ്പസിനൊപ്പം ഡബിൾസിലായിരിക്കും ആദ്യം മത്സരിക്കുക. വർഷാവസാനത്തോടെ സിംഗിൾസിലേക്ക് തിരിച്ചുവരാനാണ് മറെ ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാൽ ശാരീരിക അദ്ധ്വാനം അധികം വേണ്ട സിംഗിൾസ് മത്സരങ്ങളിൽ ദീർഘകാലം തുടരാൻ ആകുമോ എന്നതിൽ ഉറപ്പില്ല. ഡബിൾസിലെ സഹോദര ജോഡിയായ ബ്രയാൻ സഹോദരന്മാരിൽ ബോബ് ബ്രയാനും ഇതുപോലെ ഇടുപ്പ് മാറ്റിവച്ച ശേഷം തിരിച്ചുവന്നിരുന്നു. പക്ഷേ സിംഗിൾസിൽ ആരും ഇതുപോലെ ഒരു തിരിച്ചുവരവ് നടത്തിയിട്ടില്ല.

ഇപ്പോൾ വേദന അശ്ശേഷം ഇല്ലെന്നും, ധാരാളമായി വർക്കൗട്ടുകൾ ചെയ്യുന്നുണ്ട് എന്നും ഇത് സന്തോഷം തരുന്നുണ്ട് എന്നും മറെ പറഞ്ഞു. കോർട്ടിൽ ഡിഫൻസിന് പേരുകേട്ട മറെ, ബിഗ് ഫോറിലേക്ക് ഉഗ്രനൊരു തിരിച്ചുവരവ് നടത്തുമെന്ന് തന്നെ കരുതാം

Previous article40-50 റണ്‍സ് അധികം നേടേണ്ടിയിരുന്നു, ബൗളിംഗില്‍ അച്ചടക്കം പാലിക്കേണ്ട സമയം അതിക്രമിച്ചു
Next articleഈ സ്കോര്‍ മറികടക്കാമെന്ന് ടീമിനു വിശ്വാസമുണ്ടായിരുന്നു