എടിപി ഫൈനൽസിൽ കാർലോസ് അൽകാരാസിനെ കാസ്പർ റൂഡ് തോൽപ്പിച്ചു

Newsroom

എടിപി ഫൈനൽസിലെ തൻ്റെ ആദ്യ മത്സരത്തിൽ നോർവേയുടെ കാസ്പർ റൂഡിനോട് 6-1, 7-5 എന്ന സ്കോറിന് കാർലോസ് അൽകാരാസ് പരാജയപ്പെട്ടു. രണ്ടാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, 34 അൺഫോഴ്സ്ഡ് എറർ വരുത്തിയ അൽകാരാസിന് കലി തിരിച്ചു പിടിക്കാൻ ആയില്ല.

1000722865

അൽകാരസിനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് റൂഡിൻ്റെ ആദ്യ വിജയമാണിത്. ഇനി അലക്സാണ്ടർ സ്വെരേവിനെതിരായ നിർണായക മത്സരമാണ് അൽകാരാസിന് മുന്നിൽ ഉള്ളത്. ആ മത്സരം തോറ്റാൽ അൽകാരസ് പുറത്താകും. മറുവശത്ത്, ആന്ദ്രേ റുബ്ലേവിനെതിരായ തൻ്റെ അടുത്ത മത്സരത്തോടെ സെമി ഫൈനലിലേക്ക് മുന്നേറാൻ ആകും റൂഡ് ശ്രമിക്കുക.