ആവേശകരമായ പോരാട്ടത്തിൽ ആർതർ ഫിൽസിനെ 4-6, 7-5, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് കാർലോസ് അൽകാറാസ് മോണ്ടെ കാർലോ മാസ്റ്റേഴ്സ് സെമിഫൈനലിൽ പ്രവേശിച്ചു. ലോക മൂന്നാം നമ്പർ താരത്തിന് ഫ്രഞ്ച് താരം കടുത്ത വെല്ലുവിളി ഉയർത്തി. രണ്ടാം സെറ്റിൽ ഏഴ് ബ്രേക്ക് പോയിന്റുകൾ പാഴാക്കിയത് ഫിൽസിന് തിരിച്ചടിയായി.

അൽകാറാസ് ഇനി അലഹാന്ദ്രോ ഡേവിഡോവിച്ച് ഫോക്കിനയെ നേരിടും. ഫോക്കിന അലക്സി പോപ്പിരിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്.