വിസക്ക് ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ നിരസിച്ചു ബ്രന്റ്ഫോർഡ്

ബ്രന്റ്ഫോർഡിന്റെ കോങ്കോ മുന്നേറ്റ നിര താരം യോൻ വിസക്ക് ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ നിരസിച്ചു ബ്രന്റ്ഫോർഡ്. 25 മില്യൺ പൗണ്ടിന്റെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ ആണ് അവർ നിരസിച്ചത്. നിലവിൽ 28 കാരനായ താരവും ആയി ഏതാണ്ട് വ്യക്തിഗത ധാരണയിൽ ന്യൂകാസ്റ്റിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഉഗ്രൻ പ്രകടനം ആണ് വിസ കാഴ്ചവെച്ചത്.

സൂപ്പർ താരം ബ്രയാൻ എംബ്യൂമോയെ മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ തോമസ് ഫ്രാങ്കിനെ ടോട്ടനത്തിനും ആയി നഷ്ടമായ ബ്രന്റ്ഫോർഡ് വിസയെ നിലനിർത്താൻ തന്നെയാണ് ശ്രമിക്കുന്നത്. എന്നാൽ ക്ലബ് വിടാൻ ആണ് വിസയുടെ താൽപ്പര്യം എന്നാണ് സൂചന. താരത്തെ സ്വന്തമാക്കാൻ വീണ്ടും പുതിയ ഓഫറുകളും ആയി ന്യൂകാസ്റ്റിൽ രംഗത്ത് ഉണ്ടാവും എന്നു തന്നെയാണ് റിപ്പാർട്ടുകൾ.

ന്യൂകാസിൽ യൂണൈറ്റഡ് യോഹാൻ വിസയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു


പുതിയ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയെ ശക്തിപ്പെടുത്തുന്നതിനായി ബ്രെന്റ്ഫോർഡ് ഫോർവേഡ് യോഹാൻ വിസയെ സ്വന്തമാക്കാൻ ന്യൂകാസിൽ യൂണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഫ്രാങ്ക്ഫർട്ടിന്റെ ഹ്യൂഗോ എക്കിറ്റികെയെയാണ് ന്യൂകാസിൽ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്, എന്നാൽ €80 മില്യൺ ബിഡ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് എക്കിറ്റികെയിലെ താല്പര്യം ന്യൂകാസിൽ ഉപേക്ഷിച്ചുവെന്നാണ് വിവരം.


കഴിഞ്ഞ സീസണിൽ 19 ഗോളുകൾ നേടിയ യോഹാൻ വിസ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പെനാൽറ്റി ഗോളുകൾ ഒഴിവാക്കിയാൽ പ്രീമിയർ ലീഗിലെ ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകളാണിത്. ന്യൂകാസിൽ ബ്രെന്റ്ഫോർഡുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഉടൻ തന്നെ ചർച്ചകൾക്ക് സാധ്യതയുണ്ട്.

വിസയെ സ്വന്തമാക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ് ശ്രമിച്ചിരുന്നെങ്കിലും അവരുടെ ഓഫർ ബ്രെന്റ്ഫോർഡ് നിരസിക്കുകയായിരുന്നു. 2026 ജൂൺ വരെയാണ് വിസയ്ക്ക് ബ്രെന്റ്ഫോർഡുമായി കരാറുള്ളത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ക്ലബ്ബിനുണ്ട്.


യോവാൻ വിസ്സയ്ക്കായുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പുതിയ ഓഫറും ബ്രെന്റ്ഫോർഡ് നിരസിച്ചു


യോവാൻ വിസ്സയെ സ്വന്തമാക്കാനുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പുതിയ ഓഫർ ബ്രെന്റ്ഫോർഡ് നിരസിച്ചു. നേരത്തെ ജനുവരിയിലും വിസ്സക്ക് ആയി ഫോറസ്റ്റ് ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് നൽകാൻ തയ്യാറായിരുന്ന 25 മില്യൺ പൗണ്ടിനേക്കാൾ കുറഞ്ഞ തുകയാണ് പുതിയ ഒഫർ എന്നാണ് റിപ്പോർട്ട്.


28 വയസ്സുകാരനായ കോംഗോ താരം ബ്രെന്റ്ഫോർഡിന്റെ പ്രധാന കളിക്കാരനാണ്, പ്രത്യേകിച്ച് 2024-25 പ്രീമിയർ ലീഗ് സീസണിൽ അദ്ദേഹം 19 ഗോളുകൾ നേടിയിരുന്നു. ബ്രയാൻ എംബ്യൂമോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നതും അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും കാരണം വിസ്സയെ നിലനിർത്താൻ ബ്രെന്റ്ഫോർഡ് ആഗ്രഹിക്കുന്നു. 50 മില്യൺ പൗണ്ടിലധികം വിലയാണ് അവർ വിസ്സക്ക് നിശ്ചയിച്ചിരിക്കുന്നത്.


വിസ്സയുടെ കരാർ 2026 വരെയാണ്, ഇത് ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും ക്ലബ്ബിനുണ്ട്. 2021 ഓഗസ്റ്റിൽ ലോറിയന്റിൽ നിന്നാണ് അദ്ദേഹം ബ്രെന്റ്ഫോർഡിൽ ചേർന്നത്.

വിസ്സയ്ക്ക് വേണ്ടി നോട്ടിങ്ഹാം ഫോറസ്റ്റ് 22 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചു

ബ്രെന്റ്ഫോർഡ് ഫോർവേഡ് യോനെ വിസ്സയെ സൈൻ ചെയ്യാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ് 22 മില്യൺ പൗണ്ട് ബിഡ് ചെയ്തതായി ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഈ ഓഫർ ബ്രെന്റ്ഫോർഡ് നിരസിക്കാൻ ആണ് സാധ്യത. 2026 വരെ നീണ്ടു നിൽക്കുന്ന കരാർ വിസ്സയ്ക്ക് ബ്രെന്റ്ഫോർഡിൽ ഉണ്ട്.

2021 ൽ ബ്രെന്റ്ഫോർഡിൽ എത്തിയ വിസ്സ 133 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും ഒമ്പത് അസിസ്റ്റുകളും ക്ലബിനായി സംഭാവന നൽകി. ഈ സീസണിൽ, 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അദ്ദേഹം നേടി. ഫോറസ്റ്റ് ഉയർന്ന ബിഡുമായി വരുമോ അതോ മറ്റ് അറ്റാക്കിംഗ് താരങ്ങളെ തേടി പോകുമോ എന്ന് കണ്ടറിയണം.

Exit mobile version