വിനീഷ്യസും എംബാപ്പയും ടീമിന് വേണ്ടി ഡിഫൻഡും ചെയ്യണം: സാബി അലോൺസോ


റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകൻ സാബി അലോൺസോ ടീമിന്റെ വിജയത്തിന് വിനീഷ്യസ് ജൂനിയറും കൈലിയൻ എംബാപ്പയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പ്രതിരോധത്തിലും സംഭാവന നൽകണമെന്ന് വ്യക്തമാക്കി. ആർബി സാൽസ്ബർഗിനെതിരായ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ കൂട്ടായ പ്രയത്നത്തിന്റെ പ്രാധാന്യം അലോൺസോ ഊന്നിപ്പറഞ്ഞു.


“എനിക്ക് ഉറപ്പുള്ള ഒരു കാര്യം, എല്ലാവരും പ്രതിരോധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് – മൈതാനത്തുള്ള 11 കളിക്കാരും പ്രതിരോധത്തിൽ പങ്കാളികളാകണം,” അലോൺസോ പറഞ്ഞു.

“അവർ ഒരുമിച്ച് നിൽക്കണം, ഞങ്ങൾ എങ്ങനെയാണ് പ്രസ് ചെയ്യേണ്ടതെന്ന് അവർക്ക് അറിയണം, അതുകൂടാതെ കാര്യങ്ങൾ വളരെ സങ്കീർണ്ണമാകും. വിനി, ജൂഡ്, ഫെഡെ, കൈലിയൻ… മുന്നിലുള്ളവരും പ്രതിരോധത്തിലേക്ക് വരേണ്ടതുണ്ട്.”



അലോൺസോയുടെ ഈ കർശനമായ പ്രതിരോധ സമീപനം റയൽ മാഡ്രിഡിന് ഈ സീസണിൽ കിരീടങ്ങൾ നേടാൻ സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

പ്രഖ്യാപനം എത്തി! സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകൻ


സാബി അലോൺസോയെ അവരുടെ പുതിയ മുഖ്യ പരിശീലകനായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. മുൻ മിഡ്ഫീൽഡ് മാന്ത്രികൻ 2025 ജൂൺ 1 മുതൽ ചുമതലയേൽക്കും. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പോകുന്ന കാർലോ ആഞ്ചലോട്ടിക്ക് പകരമാണ് അലോൺസോ എത്തുന്നത്.


43 കാരനായ അലോൺസോ 2028 വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് ലോസ് ബ്ലാങ്കോസിൽ ചേരുന്നത്. ബയേർ കുസനിൽ 2023-24 സീസണിൽ ജർമ്മൻ ടീമിനെ ഒരു തോൽവി പോലുമില്ലാതെ ബുണ്ടസ് ലീഗ കിരീടത്തിലേക്കും ജർമ്മൻ കപ്പ് വിജയത്തിലേക്കും അദ്ദേഹം നയിച്ചു.


2009 മുതൽ 2014 വരെ സാ Santiago Bernabéu-വിൽ കളിക്കാരനായിരുന്ന കാലത്ത് അദ്ദേഹം 236 മത്സരങ്ങളിൽ കളിക്കുകയും ആറ് ട്രോഫികൾ നേടുകയും ചെയ്തിരുന്നു.


ഈ സമ്മറിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലാകും റയലിനൊപ്പമുള്ള അദ്ദേഹത്തിന്റെ പരിശീലക അരങ്ങേറ്റം. ജൂൺ 18 ന് മിയാമിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് അൽ-ഹിലാലിനെ നേരിടും.


ഇൻവിൻസിബിൾ!! ബയർ ലെവർകൂസണിലെ അലോൺസോ മാജിക്ക്

സാബി അലോൺസോയുടെ ബയർ ലെവർകൂസൻ അപരാജിതരായി ചരിത്രം എഴുതുക്കൊണ്ട് ബുണ്ടസ് ലീഗ സീസൺ അവസാനിപ്പിച്ചു. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ബയർ ലെവർകൂസൻ ഓഗ്സ്ബർഗിനെ 2-1 ന് തോൽപ്പിച്ച് കൊണ്ടാണ് ബുണ്ടസ്ലിഗയുടെ ചരിത്രത്തിൽ തോൽവിയില്ലാതെ ഒരു മുഴുവൻ സീസണും പൂർത്തിയാക്കുന്ന ആദ്യ ടീമായി മാറിയത്‌.

സാബി അലോൺസോയുടെ ടീം നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. 34 മത്സരങ്ങളിൽ 28 മത്സരങ്ങളും വിജയിച്ച ലെവർകൂസൻ ആകെ 6 മത്സരങ്ങലിൽ ആണ് വിജയിക്കാതിരുന്നത്‌. ആ ആറ് ലീഗ് മത്സരങ്ങളിൽ അവർ സമനില വഴങ്ങി. 90 പോയിന്റുമായാണ് അവർ സീസൺ അവസാനിപ്പിച്ചത്.

സാബി അലോൻസോയുടെ ട്രെബിൾ-ചേസിംഗ് ടീം 51 മത്സരങ്ങളുടെ അപരാജിത കുതിപ്പിലാണ് ഇപ്പോൾ ഉള്ളത്. അടുത്ത ആഴ്‌ച അറ്റലാൻ്റയ്‌ക്കെതിരായ യൂറോപ്പ ലീഗ് ഫൈനലും, മെയ് 25-ന് ജർമ്മൻ കപ്പ് ഫൈനലിലും ആണ് ഇനി ലെവർകൂസന് മുന്നിൽ ഈ സീസണിൽ ഉള്ളത്.

വീണ്ടും ലെവർകൂസന്റെ കം ബാക്ക്!! സാബി അലോൺസോ മാജിക്ക് തുടരുന്നു

ജർമൻ ലീഗിൽ ബയർ ലെവർകൂസൻ അവരുടെ ഗംഭീര അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്ന് ഹോം ഗ്രൗണ്ടിൽ ഹോഫൻഹെയ്മിന് എതിരെ 88 മിനിറ്റോളം ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം അവസാനം തിരിച്ചടിച്ച് 2-1ന് വിജയം സ്വന്തമാക്കാൻ സാബി അലോസോയുടെ ലെവർകൂസനായി. ഇതോടെ അവരുടെ ലീഗിലെ അപരാജിത കുതിപ്പ് 39 മത്സരങ്ങളായി ഉയർത്തി. ഈ സീസണിൽ ലീഗിൽ ഒരു മത്സരം പരാജയപ്പെട്ടിട്ടില്ല.

അവർ ഇതോടെ കിരീടത്തിലേക്ക് അടുക്കുകയാണ്. 33ആം മിനിട്ടിൽ മാക്സ്മിലിയാൻ ബിയറിലൂടെ ആയിരുന്നു ഹോഫൻഹെയിം ലീഡ് നേടിയത്. 88ആം മിനിറ്റിൽ റോബർട്ട് ആൻഡ്രിച് ആണ് ലെവർകൂസന് സമനില നൽകി. പിന്നീട് നിമിഷങ്ങൾക്കകം പാട്രിക് ഷിക്ക് കൂടെ ഗോൾ നേടിയതോടെ ലെവർകൂസൻ വിജയം ഉറപ്പിച്ചു.

27 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള ബയേണെക്കാൾ 13 പോയിൻറ് ലീഡ് ലെവർക്കൂസമ് ഇപ്പോൾ ഉണ്ട്.

സാബി അലോൺസോ ബയേണിലേക്കും ഇല്ല ലിവർപൂളിലേക്കും ഇല്ല

സ്പാനിഷ് പരിശീലകൻ സാബി അലോൺസോയ്ക്ക് ആയുള്ള ശ്രമങ്ങൾ ബയേൺ മ്യൂണിക്കും ലിവർപൂളും അവസാനിപ്പിക്കും. അലോൺസോ അടുത്ത സീസണിലും ലെവർകൂസണിൽ തുടരും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 2025നു ശേഷം മാത്രമെ ലെവർകൂസൻ വിടുന്നത് അലോൺസോ ആലോചിക്കുകയുള്ളൂ എന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ലെവർകൂസനൊപ്പം ലീഗ് കിരീടത്തിലേക്ക് അടുക്കുക ആണ് അലോൺസോ. ഈ സീസൺ ബുണ്ടസ് ലീഗയിൽ ഒരു മത്സരം പോലും ലെവർകൂസൻ പരാജയപ്പെട്ടിട്ടില്ല. ലിവർപൂൾ പരിശീലകൻ ക്ലോപ്പും ബയേൺ പരിശീലകൻ ടൂഷലും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്നതിനാൽ ഇരു ക്ലബുകളും പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇപ്പോൾ.

2026 വരെയുള്ള കരാർ ലെവർകൂസനിൽ അലോൺസോക്ക് ഇപ്പോൾ ഉണ്ട്‌. മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമിലും സോസിഡാഡ് ബി ടീമിലും പരിശീലകനായി പ്രവർത്തിച്ച അലോൺസോയുടെ ആദ്യ സീനിയർ പരിശീലക റോളാണ് ലെവർകൂസനിലേത്.

റയലിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി അലോൺസോ, ജർമ്മനിയിൽ തന്നെ ശ്രദ്ധ

തന്നെ ടോട്ടൻഹാം ഹോട്സ്പറിനോടും തന്റെ മുൻ ക്ലബ് റയൽ മാഡ്രിഡുമായും ബന്ധപ്പെടുത്തുന്ന സമീപകാല അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ബയേർ ലെവർകുസൻ മാനേജർ സാബി അലോൺസോ. ലിവർപൂളിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ മിഡ്ഫീൽഡർ ആയ അലോൺസോ ജർമ്മൻ ക്ലബിന്റെ ചുമതല എറ്റതു മുതൽ അവിടെ അത്ഭുതങ്ങൾ കാണിക്കുകയാണ്. ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടാൻ സാധ്യത ഉള്ളതു കൊണ്ട് അടുത്ത പരിശീലകനാകാനുള്ള റയലിന്റെ സാധ്യത ലിസ്റ്റിൽ അലോൺസോയും ഉണ്ടെന്നാണ് വാർത്തകൾ.

താൻ ബയേർ ലെവർകൂസനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഉടൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അലോൺസോ വ്യക്തമാക്കി. “ഞാൻ വർഷങ്ങളായി ഫുട്ബോളിൽ ഉണ്ട്, അഭ്യൂഹങ്ങൾ സാധാരണമാണ്, പക്ഷേ അതിൽ ശ്രദ്ധിക്കുന്നില്ല. എനിക്കും ക്ലബിനും ഇനിയും ഒരുപാട് നേടാൻ ഉണ്ട്,” അലോൺസോ പറഞ്ഞു.

“അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ ശ്രദ്ധ 100 ശതമാനം ഇവിടെയാണുള്ളത്. അടുത്ത സീസണിലും എന്റെ ചിന്തകൾ 100 ശതമാനം ഇവിടെയുണ്ട്.” അദ്ദേഹം പറഞ്ഞു.

സാബി അലോൺസോ റയൽ സോസിഡാഡിൽ തന്നെ തുടരും

മുൻ ലിവർപൂൾ – റയൽ മാഡ്രിഡ് താരം സാബി അലോൺസോ റയൽ സോസിഡാഡ് ബി ടീമിന്റെ പരിശീലകനായി തുടരും. കഴിഞ്ഞ ആഴ്ച താരം ബുണ്ടസ്ലീഗ ടീമായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിന്റെ പരിശീലകനാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 2022 വരെ റയൽ സോസിഡാഡ് ബി ടീമിന്റെ പരിശീലകനായി തുടരാനുള്ള കരാറിൽ അലോൺസോ ഒപ്പ് വെക്കുകയായിരുന്നു.

നേരത്തെ അടുത്ത സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലകനാവാൻ സ്ഥാനം ഒഴിയുന്ന മാർക്കോ റോസിന്റെ പകരക്കാരനായി അലോൺസോ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിൽ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. റയൽ മാഡ്രിഡ് അണ്ടർ 14 ടീമിന്റെ പരിശീലകനായതിന് ശേഷമാണ് 2019ൽ റയൽ സോസിഡാഡിന്റെ പരിശീലകനായി സാബി അലോൺസോ എത്തിയത്.

Exit mobile version