Picsart 23 05 04 22 56 26 609

റയലിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി അലോൺസോ, ജർമ്മനിയിൽ തന്നെ ശ്രദ്ധ

തന്നെ ടോട്ടൻഹാം ഹോട്സ്പറിനോടും തന്റെ മുൻ ക്ലബ് റയൽ മാഡ്രിഡുമായും ബന്ധപ്പെടുത്തുന്ന സമീപകാല അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ബയേർ ലെവർകുസൻ മാനേജർ സാബി അലോൺസോ. ലിവർപൂളിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ മിഡ്ഫീൽഡർ ആയ അലോൺസോ ജർമ്മൻ ക്ലബിന്റെ ചുമതല എറ്റതു മുതൽ അവിടെ അത്ഭുതങ്ങൾ കാണിക്കുകയാണ്. ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടാൻ സാധ്യത ഉള്ളതു കൊണ്ട് അടുത്ത പരിശീലകനാകാനുള്ള റയലിന്റെ സാധ്യത ലിസ്റ്റിൽ അലോൺസോയും ഉണ്ടെന്നാണ് വാർത്തകൾ.

താൻ ബയേർ ലെവർകൂസനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഉടൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അലോൺസോ വ്യക്തമാക്കി. “ഞാൻ വർഷങ്ങളായി ഫുട്ബോളിൽ ഉണ്ട്, അഭ്യൂഹങ്ങൾ സാധാരണമാണ്, പക്ഷേ അതിൽ ശ്രദ്ധിക്കുന്നില്ല. എനിക്കും ക്ലബിനും ഇനിയും ഒരുപാട് നേടാൻ ഉണ്ട്,” അലോൺസോ പറഞ്ഞു.

“അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ ശ്രദ്ധ 100 ശതമാനം ഇവിടെയാണുള്ളത്. അടുത്ത സീസണിലും എന്റെ ചിന്തകൾ 100 ശതമാനം ഇവിടെയുണ്ട്.” അദ്ദേഹം പറഞ്ഞു.

Exit mobile version