Picsart 24 03 29 14 39 01 901

സാബി അലോൺസോ ബയേണിലേക്കും ഇല്ല ലിവർപൂളിലേക്കും ഇല്ല

സ്പാനിഷ് പരിശീലകൻ സാബി അലോൺസോയ്ക്ക് ആയുള്ള ശ്രമങ്ങൾ ബയേൺ മ്യൂണിക്കും ലിവർപൂളും അവസാനിപ്പിക്കും. അലോൺസോ അടുത്ത സീസണിലും ലെവർകൂസണിൽ തുടരും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 2025നു ശേഷം മാത്രമെ ലെവർകൂസൻ വിടുന്നത് അലോൺസോ ആലോചിക്കുകയുള്ളൂ എന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ലെവർകൂസനൊപ്പം ലീഗ് കിരീടത്തിലേക്ക് അടുക്കുക ആണ് അലോൺസോ. ഈ സീസൺ ബുണ്ടസ് ലീഗയിൽ ഒരു മത്സരം പോലും ലെവർകൂസൻ പരാജയപ്പെട്ടിട്ടില്ല. ലിവർപൂൾ പരിശീലകൻ ക്ലോപ്പും ബയേൺ പരിശീലകൻ ടൂഷലും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്നതിനാൽ ഇരു ക്ലബുകളും പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇപ്പോൾ.

2026 വരെയുള്ള കരാർ ലെവർകൂസനിൽ അലോൺസോക്ക് ഇപ്പോൾ ഉണ്ട്‌. മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമിലും സോസിഡാഡ് ബി ടീമിലും പരിശീലകനായി പ്രവർത്തിച്ച അലോൺസോയുടെ ആദ്യ സീനിയർ പരിശീലക റോളാണ് ലെവർകൂസനിലേത്.

Exit mobile version