സെയ്ലിംഗിൽ വിഷ്ണു ശരവണൻ ഇന്ത്യക്കായി വെങ്കലം നേടി

2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ‌. ഐഎൽസിഎ 7 ഇനത്തിൽ ഇന്ത്യൻ നാവികനായ വിഷ്ണു ശരവണൻ വെങ്കല മെഡൽ നേടി. നെറ്റ് സ്‌കോറായ 34ൽ വിഷ്ണു ഫിനിഷ് ചെയ്തു. സിംഗപ്പൂരിന്റെ ലോ ജുൻ ഹാൻ റയാൻ 26 പോയിന്റോടെ സ്വർണം നേടി. കൊറിയയുടെ ഹാ ജീമിൻ വെള്ളിയും നേടി.

തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച ശരവണൻ ജൂനിയർ ദേശീയ ഇവന്റുകളിൽ ഒന്നിലധികം മെഡലുകൾ മുമ്പ് നേടിയിട്ടുണ്ട്. 2016 ൽ യൂത്ത് നാഷണൽ ചാമ്പ്യനായി. 2017 മുതൽ ഇന്ത്യൻ ആർമിയിൽ വിഷ്ണു ഉണ്ട്. 2019 ൽ, ക്രൊയേഷ്യയിൽ നടന്ന അണ്ടർ 21 ലോക ചാമ്പ്യൻഷിപ്പിലും വിഷ്ണു വെങ്കല മെഡൽ നേടിയിരുന്നു.

സെയിലിംഗില്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങളായ നേത്ര കുമനന്‍, വിഷ്ണു ശരവണന്‍, വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടി. നേത്ര ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായാണ് യോഗ്യത നേടിയത്. സെയിലിംഗില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി കൂടി നേത്ര സ്വന്തമാക്കി.

വിഷണു ശരവണന്‍ ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് വിഭാഗത്തിലാണ് യോഗ്യത നേടിയത്. സെയിലിംഗ് ജോഡികളായ വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ പുരുഷന്മാരുടെ 49er ക്ലാസ്സില്‍ യോഗ്യത നേടി.

ഒമാനിലാണ് യോഗ്യത മത്സരങ്ങള്‍ നടന്നത്.

Exit mobile version