മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരള കളിക്കാൻ എത്തുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരളയിലേക്ക് എന്ന് റിപ്പോർട്ട്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി വിക്ടർ മോംഗിലിനെ സ്വന്തമാക്കുന്നതിന് അടുത്താണ്‌.
30കാരനായ താരം രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ്. വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിനായി 2022-23 സീസണിൽ 19 മത്സരങ്ങൾ കളിച്ചിരുന്നു.

വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കവെ

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് മോംഗിൽ തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് തിരികെ വന്നു. അതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

മലപ്പുറം എഫ് സി ഇതിനകം അനസ് എടത്തൊടിക, ഫസലു റഹ്മാൻ, മിഥുൻ എന്നിവരുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലകനായി അവർ ജോൺ ഗ്രിഗറിയെയും എത്തിച്ചിട്ടുണ്ട്.

വിക്ടർ മോംഗിലും ജിയാന്നുവും കേരള ബ്ലാസ്റ്റേഴ്സ് വിടും

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ വിക്ടർ മോംഗിലും ജിയാന്നുവും ക്ലബ് വിടും. ഇരുവരും കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെ കരാർ അടുത്ത മാസത്തോടെ അവസാനിക്കും. സൂപ്പർ കപ്പിന് ശേഷം ഇരുവരും ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിടും. ഇരുതാരങ്ങൾക്കും അത്ര നല്ല ക്യാമ്പയിൻ ആയിരുന്നില്ല ഈ സീസൺ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കണ്ടെത്താൻ ആകാത്ത പ്രശ്നത്തിന് പരിഹാരമാകേണ്ടിയിരുന്ന ജിയാന്നു ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആകെ 2 ഗോളുകൾ ആണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി 17 ഐ എസ് എൽ മത്സരങ്ങൾ കളിച്ച താരം 2 ഗോളും 2 അസിസ്റ്റും ആണ് ആകെ സംഭാവന ചെയ്തത്.

വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ ഈ സീസണിൽ കളിച്ചു. താരത്തിന് ലെസ്കോവിചിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ നയിക്കേണ്ട ചുമതല ലഭിച്ചു എങ്കിലും ആ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നില്ല.

“വിക്ടർ മോംഗിലിന്റെ വരവ് ഹോർമിപാമിന്റെ വളർച്ചയെ ബാധിക്കില്ല”

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഹോർമിപാമിന്റെ വളർച്ച ആലോചിച്ച് ആശങ്ക വേണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. സെന്റർ ബാക്ക് ആയി കളിക്കാൻ ആവുന്ന പരിചയസമ്പത്തുള്ള വിക്ടർ മോംഗിൽ ക്ലബിൽ എത്തിയത് ഹോർമിപാമിന്റെ വളർച്ചയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഇവാൻ.

കഴിഞ്ഞ സീസണിൽ പരിചയസമ്പത്തുള്ള സെപോവിച് ടീമിൽ ഉണ്ടായിരുന്നു. അത് ഏതെങ്കിലും യുവതാരത്തിന്റെ വളർച്ചയെ ബാധിച്ചിട്ടില്ല. മോംഗിലിനെ ടീമിൽ എത്തിച്ചത് ടീം ശക്തിപ്പെടുത്താൻ ആണ്‌. ആരും ആരുടെയും തടസ്സമാകില്ല എന്നും ടീം ശക്തിയാർജിക്കുക മാത്രമെ ഇത് കൊണ്ട് ഉണ്ടാകൂ എന്നും കോച്ച് പറഞ്ഞു. ടീം ഒരോ മത്സരവും എതിരാളികളെയും സാഹചര്യവും നോക്കിയാകും ഒരുങ്ങുക എന്നും ഇവാൻ പറഞ്ഞു.

ലെസ്കോവിചും ഹോർമിയും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഒരു പരിചയസമ്പത്തുള്ള് താരവും ഒരു യുവതാരവും എപ്പോഴും ഡിഫൻസിൽ നല്ല കൂട്ടുകെട്ട് ആയിരിക്കും. യൂറോപ്പിലെ പ്രമുഖ ക്ലബുകൾ എടുത്ത് നോക്കിയാൽ വരെ നിങ്ങൾക്ക് ഇത് കാണാൻ ആകും. ഹോർമി എപ്പോഴും മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന താരം ആണെന്നും ഇവാൻ ദി വീകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖത്തിന്റെ ലിങ്ക്: https://youtu.be/rkQWc-9N8yY

വിക്ടർ മോങ്ങിലും കൊച്ചിയിൽ എത്തി, കഴിഞ്ഞ സീസണിലെ പുരോഗതിയുടെ തുടർച്ചയാണ് ലക്ഷ്യം എന്ന് താരം | Kerala Blasters midfielder Victor Mongil landed in Kochi

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് വിക്ടർ മോങിൽ ഇന്ന് കൊച്ചിയിൽ എത്തി. കേരളത്തിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ പ്രധാനപ്പെട്ടത് ആണെന്നും മോങിൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ നേടിയ മുന്നേറ്റത്തിന്റെ തുടർച്ച ഇത്തവണ ഉണ്ടാകണം. അതിനായി പരിശ്രമിക്കുക ആകും ക്ലബിന്റെ ലക്ഷ്യം എന്നും വിക്ടർ മോങിൽ പറഞ്ഞു.

ഈ സീസണിലും ഒരു ഫൈനൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആകണം എന്നും വിക്ടർ മോങ്ങിൽ പറഞ്ഞു.

29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തന്നെ മടങ്ങി.

Story Highlights: Kerala Blasters midfielder Victor Mongil landed in Kochi

Exit mobile version