കെസിഎൽ താരലേലം: വരുൺ നായനാർ തൃശ്ശൂർ ടൈറ്റൻസിൽ തിരിച്ചെത്തി


കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ 3.20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസിൽ തിരിച്ചെത്തി. താരത്തിന്റെ അടിസ്ഥാന വില 3 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്ന വരുൺ നായനാർ കേരള ടീമിലെ സജീവ സാന്നിധ്യമാണ്.

സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍

വരുൺ നയനാരിന് സെഞ്ച്വറി

സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം. 109 റൺസോടെ വരുൺ നായനാരും 72 റൺസോടെ ഷോൺ റോജറുമാണ് ക്രീസിൽ.

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ 10 റൺസ് എടുത്ത ഓപ്പണർ റിയ ബഷീറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ അഭിഷേക് നായരും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകിയത്. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. അഭിഷേക് നായർ 31 റൺസ് എടുത്തു പുറത്തായി.

തുടർന്ന് എത്തിയ ഷോൺ റോജറും വരുൺ നായനാരും ചേർന്നാണ് കേരളത്തെ ശക്തമായ നിലയിൽ എത്തിച്ചത്. കളി നിർത്തുമ്പോൾ 109 റൺസോടെ വരുണും 72 റൺസോടെ ഷോൺ റോജറും ക്രീസിൽ ഉണ്ട്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.

15 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു വരുൺ നായനാരുടെ ഇന്നിംഗ്സ്. 8 ഫോറും ഒരു സിക്സും അടക്കമാണ് ഷോൺ റോജർ 72 റൺസ് നേടിയത്. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഷോൺ റോജർ സെഞ്ചുറി നേടിയിരുന്നു. ഉത്തരാഖണ്ഡിന് വേണ്ടി അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിജയ റണ്‍ കുറിച്ച് വരുണ്‍ നായനാര്‍, ഇന്ത്യയ്ക്ക് 9 വിക്കറ്റ് വിജയം

രണ്ടാം ഇന്നിംഗ്സില്‍ 167 റണ്‍സിനു ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെ പുറത്താക്കി ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ ആദ്യ അണ്ടര്‍ 19 ചതുര്‍ദിന മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി. തലേ ദിവസത്തെ സ്കോറായ 38/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബോംഗ മഖാഖ 74 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്കായി സുതാര്‍, ഹൃതിക് ഷൗക്കീന്‍ എന്നിവര്‍ മൂന്നും അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യയ്ക്ക് 18 റണ്‍സ് നേടിയ ദിവ്യാന്‍ഷിനെ നഷ്ടമായെങ്കിലും വരുണ്‍ നായനാരാണ് ഇന്ത്യയുടെ വിജയം 19 റണ്‍സ് നേടി ഉറപ്പാക്കുകയായിരുന്നു. വിജയ സമയത്ത് വത്സല്‍ ഗോവിന്ദ് റണ്ണൊന്നുമെടുക്കാതെ ക്രീസിന്റെ മറു വശത്തുണ്ടായിരുന്നു.

തിളങ്ങാനാകാതെ വരുണ്‍ നായനാരുടെ മടക്കം, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്ക U-19 ടീമിന്റെ സ്കോറായ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരങ്ങളായ വരുണ്‍ നായനാരുടെയും വത്സല്‍ ഗോവിന്ദിന്റെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 95/3 എന്ന നിലയിലാണ്. 44 റണ്‍സ് നേടിയ ദിവ്യാന്‍ഷാണ് ക്രീസില്‍ നില്‍ക്കുന്നത്. വത്സല്‍ ഗോവിന്ദ്(23), വരുണ്‍ നായനാര്‍(0), യശസ്വി ഭൂപേന്ദ്ര ജൈസ്വാല്‍(24) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ആദ്യ ഓവറില്‍ വരുണ്‍ പുറത്താകുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഇന്ത്യയ്ക്ക് വത്സല്‍ ഗോവിന്ദിനേയും നഷ്ടമായി. കൂടുതല്‍ നഷ്ടമില്ലാതെ ദിവ്യാന്‍ഷും യശസ്വിയും ഇന്ത്യയെ ഒന്നാം ദിവസം അനവസാനിപ്പിക്കുമെന്ന് തോന്നിയപ്പോളാണ് ബ്രൈസ് പാര്‍സണ്‍സ് റിട്ടേണ്‍ ക്യാച്ചിലൂടെ യശസ്വിയെ പുറത്താക്കിയത്. അതോടെ ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 102 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്.

രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ മലയാളി താരങ്ങള്‍ ടീമില്‍. വത്സല്‍ ഗോവിന്ദും വരുണ്‍ നായനാരുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 20നു തിരുവനന്തപുരത്താണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 26നു നടക്കും. ഇത് കൂടാതെ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 എ, ബി ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും അണ്ടര്‍ 19 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം സൂരജ് അഹൂജയാണ് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത്.

Exit mobile version