2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാന്റെ പരിശീലകനായി ഫാബിയോ കന്നവാരോ ഉണ്ടാകും


ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസവും 2006 ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായ ഫാബിയോ കന്നവാരോയെ 2026-ലെ തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ഉസ്ബെക്കിസ്ഥാൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2025 ഒക്ടോബർ 6-നാണ് ഉസ്ബെക്കിസ്ഥാൻ ഫുട്‌ബോൾ അസോസിയേഷൻ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.


കന്നവാരോയുടെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളെന്ന ഖ്യാതിയും ചൈന, സൗദി അറേബ്യ, ഇറ്റലി എന്നിവിടങ്ങളിലെ വിപുലമായ അന്താരാഷ്ട്ര പരിശീലന പരിചയവും പരിഗണിച്ചാണ് നിയമനം. 2019-ൽ ചൈനയുടെ കെയർടേക്കർ മാനേജരായി അദ്ദേഹം ഒരു ചെറിയ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രപരമായ ലോകകപ്പ് യോഗ്യതയിലേക്ക് ഉസ്ബെക്കിസ്ഥാനെ നയിച്ച തിമൂർ കപാഡ്‌സെയ്ക്ക് പകരക്കാരനായാണ് കന്നവാരോ എത്തുന്നത്.


ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ‘എ’യിൽ 21 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയാണ് ഉസ്ബെക്കിസ്ഥാൻ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത്.

ഉസ്ബെകിനോടും തോറ്റു, ഇന്ത്യൻ സ്വപ്നം അസ്തമിക്കുന്നു

AFC ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നോക്ഔട്ട് റൗണ്ടിലേക്ക് എത്താനുള്ള ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഈ തോൽവി.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തിൽ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി.

മത്സരത്തിന്റെ നാലാമത്തെ മിനുട്ടിൽ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോൾ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആൺ ഗോൾ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടിൽ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നസ്റുളേവും ഗോളുകൾ നേടി മത്സരത്തിൽ ഉസ്ബെക് ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുൽ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുൽ ബേക്കേയുടെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങൾ ഉസ്‌ബെക് ഗോൾ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ രാഹുൽ കെ.പിയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

U-17 ഏഷ്യൻ കപ്പ് , ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിൽ

അണ്ടർ 17 ഏഷ്യാ കപ്പിൽ ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിൽ. ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് ചടങ്ങിൽ ഗ്രൂപ്പ് ഡിയിൽ ആണ് ഇന്ത്യ എത്തിയത്. ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ എന്നിവർക്കെതിരെയാകും ഇന്ത്യ കളിക്കേണ്ടത്.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ടൂർണമെന്റിന്റെ സെമിയിലെത്തുന്ന നാല് ടീമുകൾ പെറുവിൽ നടക്കാൻ പോകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടും.

ജൂൺ 15 ന് ആരംഭിക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് തായ്ലന്റിലെ രാജമംഗല സ്റ്റേഡിയം, ബാങ്കോക്ക്, തമ്മസാറ്റ് സ്റ്റേഡിയം, ബിജി സ്റ്റേഡിയം, പാത്തും താനി, ചോൻബുരിയിലെ ചോൻബുരി സ്റ്റേഡിയം എന്നീ നാല് വേദികളിലായാണ് നടക്കുന്നത്.

ഗ്രൂപ്പ് ഡി: ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ

അനായാസ വിജയവുമായി ഇന്ത്യന്‍ പുരുഷന്മാര്‍

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പ്സ് ഫൈനൽസിൽ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് അനായാസ വിജയം. ഉസ്ബൈക്കിസ്ഥാനെതിരെ 3-0 എന്ന നിലയിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഹര്‍മീത് ദേസായി, സത്യന്‍ ജ്ഞാനശേഖരന്‍, മാനവ് തക്കര്‍ എന്നിവര്‍ നേരിട്ടുള്ള ഗെയിമുകളിൽ വിജയം കരസ്ഥമാക്കി.

ഉസ്ബൈക്ക് താരങ്ങള്‍ യാതൊരുവിധ ബുദ്ധിമുട്ടും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സൃഷ്ടിച്ചില്ല. ഹര്‍മീതിനെതിരെ ആദ്യ രണ്ട് സെറ്റിൽ ഉസ്ബൈക്കിസ്ഥാന്റെ ഒന്നാം നമ്പര്‍ താരം പൊരുതിയെങ്കിലും വിജയം നേടുവാന്‍ താരത്തിന് സാധിച്ചില്ല.

പത്തടിച്ച് വീണ്ടും ഇന്ത്യ, അക്ഷ്ദീപ് സിംഗിനു ഹാട്രിക്

അക്ഷ്ദീപ് സിംഗിന്റെ ഹാട്രിക്കിന്റെ മികവില്‍ ഉസ്ബൈക്കിസ്ഥാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പത്ത് ഗോളിന്റെ ഏകപക്ഷീയമായ വിജയം നേടി ഇന്ത്യന്‍ ഹോക്കി ടീം. FIH സീരീസ് ഫൈനല്‍സിന്റെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഇന്ത്യ ഉസ്ബൈക്കിസ്ഥാനെ തറപറ്റിച്ചത്. ആദ്യ മത്സരത്തില്‍ റഷ്യയെ ഇന്ത്യ ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് പോളണ്ടിനെയും ഇന്ത്യ കീഴടക്കിയതിനു ശേഷം ഇന്നത്തെ വിജയം കൂടിയായതോടെ ഇന്ത്യ സെമിയില്‍ കടന്നു.

നാലാം മിനുട്ടില്‍ വരുണ്‍ കുമാറാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് അക്ഷ്ദീപ് സിംഗ് പതിനൊന്നാം മിനുട്ടിലും അമിത് രോഹിദാസ് 15ാം മിനുട്ടിലും നേടിയ ഗോളുകളുടെ ബലത്തില്‍ ഇന്ത്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്നു ഗോള്‍ ലീഡ് നേടി. തുടര്‍ന്ന് വരുണ്‍ കുമാറും അക്ഷ്ദീപും തന്റെ രണ്ടാം ഗോളും, നീലകണ്ഠ ശര്‍മ്മ, മന്‍ദീപ് എന്നിവര്‍ നേടിയ ഗോളിലൂടെ ഇന്ത്യ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഏഴ് ഗോളിന്റെ ലീഡ് നേടി.

രണ്ടാം പകുതിയില്‍ ഗുര്‍സാഹിബ്ജിത്തിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തിയപ്പോള്‍ അക്ഷ്ദീപ് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും മത്സരത്തിന്റെ അവസാന മിനുട്ടില്‍ മന്‍ദീപ് തന്റെ രണ്ടാം ഗോളും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Exit mobile version