Picsart 23 03 30 15 24 56 492

U-17 ഏഷ്യൻ കപ്പ് , ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിൽ

അണ്ടർ 17 ഏഷ്യാ കപ്പിൽ ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിൽ. ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് ചടങ്ങിൽ ഗ്രൂപ്പ് ഡിയിൽ ആണ് ഇന്ത്യ എത്തിയത്. ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ എന്നിവർക്കെതിരെയാകും ഇന്ത്യ കളിക്കേണ്ടത്.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ടൂർണമെന്റിന്റെ സെമിയിലെത്തുന്ന നാല് ടീമുകൾ പെറുവിൽ നടക്കാൻ പോകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടും.

ജൂൺ 15 ന് ആരംഭിക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് തായ്ലന്റിലെ രാജമംഗല സ്റ്റേഡിയം, ബാങ്കോക്ക്, തമ്മസാറ്റ് സ്റ്റേഡിയം, ബിജി സ്റ്റേഡിയം, പാത്തും താനി, ചോൻബുരിയിലെ ചോൻബുരി സ്റ്റേഡിയം എന്നീ നാല് വേദികളിലായാണ് നടക്കുന്നത്.

ഗ്രൂപ്പ് ഡി: ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ

Exit mobile version