Picsart 23 01 31 16 33 58 528

ഉദാന്ത സിംഗ് ബെംഗളൂരു എഫ് സി വിടും, എഫ് സി ഗോവയിലേക്ക് പോകുന്നു

ബെംഗളൂരു എഫ്‌സിയുടെ 26 കാരനായ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് എഫ് സി ഗോവയിലേക്ക് പോകും. ഈ സീസൺ അവസാനിക്കുന്നതോടെ ഉദാന്ത ഗോവയിൽ ചേരുമെന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ട്. ഈ സീസണിൽ ഇതുവ്രെ 12 മത്സരങ്ങൾ കളിച്ചു, രണ്ട് അസിസ്റ്റുകൾ നൽകി. പക്ഷെ പകരക്കാരനായാണ് അദ്ദേഹത്തെ ഇപ്പോൾ കൂടുതലും ബെംഗളൂരു ഉപയോഗിക്കുന്നത്.

നിലവിൽ ഉദാന്തയ്ക്ക് ബെംഗളൂരു എഫ് സിയിൽ 2023 സമ്മർ വരെയുള്ള കരാറാണ് ഉള്ളത്. 2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 104 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഉദാന്ത 11 ഗോളും 15 അസിസ്റ്റും ക്ലബിനായി സംഭവാന ചെയ്തിട്ടുണ്ട്. ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

Exit mobile version