Picsart 23 06 14 12 56 19 903

ഉദാന്ത ഇനി എഫ് സി ഗോവയ്ക്ക് ഒപ്പം, പ്രഖ്യാപനം വന്നു

ബെംഗളൂരു എഫ്‌സിയുടെ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ഇനി എഫ് സി ഗോവയിൽ. 27കാരനായ താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഗോവ സൈനിംഗ് പ്രഖ്യാപിച്ച്ചത്. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

Exit mobile version